»   » സിമയില്‍ മോഹന്‍ലാലിനൊപ്പം അവതാരകന്റെ സെല്‍ഫി വൈറലാകുന്നു

സിമയില്‍ മോഹന്‍ലാലിനൊപ്പം അവതാരകന്റെ സെല്‍ഫി വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ദുബായില്‍ വച്ചു നടന്ന സിമ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) ചടങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള അവതാരകന്റെ സെല്‍ഫി ഫേസ്ബുക്കില്‍ വൈറലാകുന്നു. മോഹന്‍ലാലിനൊപ്പം തമിഴ് നടനും അവതാരകനുമായ ശിവ സെല്‍ഫിയെടുക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

സദസ്സിലിരുന്ന മോഹന്‍ലാലിന്റെ അടുത്തേക്ക് അവതാരകന്‍ ഇറങ്ങിവന്ന് ഒരു സെല്‍ഫി എടുക്കുകയായിരുന്നു. സെല്‍ഫി എടുത്ത ശേഷം ഒരു സമ്മാനവും മോഹന്‍ലാലിന് നല്‍കി. ശേഷം അവതാരകന്റെ ഫോണില്‍ അദ്ദേഹത്തിനൊപ്പം ലാലും ഒരു സെല്‍ഫി എടുത്തു.

mohanlal-selfie-siima

ഇന്നലയും മിനിഞ്ഞാന്നു (ആഗസ്റ്റ് ആറ്, ഏഴ്)മായി നടന്ന സിമ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും പുറത്തുവരുന്ന ആദ്യത്തെ വീഡിയോ എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുബായില്‍ വച്ചാണ് ചടങ്ങ് നടന്നത്.

സൗത്ത് ഇന്ത്യയിലെ എല്ലാ പ്രകത്ഭതാരങ്ങളും അവാര്‍ഡ് ദാനചടങ്ങില്‍ സന്നിഹിതരായിരുന്നു. മലയാളത്തില്‍ നിന്നും പൃഥ്വിരാജ്, പ്രിയദര്‍ശന്‍, അഞ്ജലി മേനോന്‍, ജയസൂര്യ, ഗോപി സുന്ദര്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഷാന്‍ റഹ്മാന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി ഒരുപാട് താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്.

ലാലേട്ടന്‍റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു=D#Lalettan_SIIMA functionDubai, United Arab Emiratevideo courtesy- The Complete Actor

Posted by Nana Film Weekly on Friday, August 7, 2015
English summary
Mohanlal's selfie from SIIMA function goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam