»   » മോഹന്‍ലാലിന്റെ ഉലഹന്നാനെ പുലിമുരുകനുമായി താരതമ്യം ചെയ്യരുതെന്ന് തിരക്കഥാകൃത്ത്, ഈ ലെവല്‍ വേറെയാണ്!

മോഹന്‍ലാലിന്റെ ഉലഹന്നാനെ പുലിമുരുകനുമായി താരതമ്യം ചെയ്യരുതെന്ന് തിരക്കഥാകൃത്ത്, ഈ ലെവല്‍ വേറെയാണ്!

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരകന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരപ്പിക്കുന്നത്. എന്നാല്‍ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ പുലിമുരുകനുമായി താരതമ്യം ചെയ്യരുതെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ്.

പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പുലിമുരുകനുമായി താരതമ്യം ചെയ്യാന്‍ സാധ്യതകളേറെയാണ്. എന്നാലിത് ഉലഹന്നാന്റെയും ഭാര്യ അന്നിയമ്മയുടെയും മക്കളുടെയും കഥ പറയുന്ന ഒരു സാധരണ കുടുംബ ചിത്രമാണ് ഇതെന്ന് സിന്ധുരാജ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.


മോഹന്‍ലാലും മീനയും

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഉലഹന്നാന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷമാണ് മീനയ്ക്ക്. മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുന്നത്.


വെള്ളിമൂങ്ങയ്ക്ക് ശേഷം

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങ പോലെ ഹാസ്യരൂപത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.


ഉലഹന്നാന്റെ കുടുംബം

ഭാര്യ അന്നിയമ്മ(മീന)യും രണ്ട് കുട്ടികളും അടങ്ങുന്നതാണ് മോഹന്‍ലാല്‍ അസവതരിപ്പിക്കുന്ന ഉലഹന്നാന്റെ കുടുംബം. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഐമ സെബാസ്റ്റ്യനും മാസ്റ്റര്‍ സനൂപ് സന്തോഷുമാണ് മക്കളുടെ വേഷത്തില്‍ എത്തുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

അനൂപ് മേനോന്‍, ബിന്ദു പണിക്കര്‍, സൃന്ദ, അലന്‍സിയര്‍ ലെ, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നേഹ സെക്‌സാന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Mohanlal's Ulahannan Is A Commoner: Writer Sindhuraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam