»   » മികച്ച പ്രതികരണം, മികച്ച കളക്ഷന്‍ മോഹന്‍ലാലിന്റെ വിസ്മയം കേരളത്തെ വിസ്മയിപ്പിക്കുന്നു!!

മികച്ച പ്രതികരണം, മികച്ച കളക്ഷന്‍ മോഹന്‍ലാലിന്റെ വിസ്മയം കേരളത്തെ വിസ്മയിപ്പിക്കുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

മൊഴിമാറ്റം ചെയ്ത് കേരളത്തില്‍ എത്തിയ മോഹന്‍ലാലിന്റെ വിസ്മയത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം. ബോക്‌സ് ഓഫീസിലും ഏറ്റവും മികച്ച പ്രകടനമാണ് ചിത്രം കാഴച വയ്ക്കുന്നത്.

കേരളത്തില്‍ മൊഴിമാറ്റം ചെയ്ത് എത്തുന്നവയില്‍ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് മാത്രമാണ് മികച്ച പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും ഒരുപോലെ നേടാന്‍ കഴിയുന്നത്. അത്തരത്തില്‍ ഒരു ചിത്രമാണ് മോഹന്‍ലാലിന്റെ വിസ്മയം.


പ്രേക്ഷകര്‍ കണ്ട ലാലിന്റെ വിസ്മയം; വലുതായി ഒന്നും വിസ്മയിപ്പിച്ചില്ല, എങ്കിലും നിരാശയും നല്‍കിയില്ല


വിസ്മയത്തെ വാനോളം പുകഴ്ത്തി രാജ്മൗലി, അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍


തെലുങ്ക് വേര്‍ഷന്‍ മനമാന്തയുടെ വിദേശ കളക്ഷന്‍ പുറത്ത് വന്നപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വമ്പന്‍ റിലീസിനെത്തിയ അല്ലു സിരീഷ് ചിത്രത്തിന്റെ മൂന്നിരട്ടിയാണ് മനമാന്ത വിദേശത്ത് നിന്നും നേടിയെടുത്തത്. 22, 423 ഡോളാര്‍. കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍


മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് 68 മണിക്കൂറുകള്‍ കൊണ്ട്, അസാധ്യം!!


വിസ്മയം

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനത്തില്‍ മൊഴിമാറ്റം ചെയ്ത് എത്തിയ തെലുങ്ക് ചിത്രമാണ് വിസ്മയം. കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയാണ് വിസ്മയം.


Read Also: മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍


എന്താണ് മോഹന്‍ലാലിൻറെ വിസ്മയം

മോഹന്‍ലാലിനൊപ്പം ഗൗതമി, വിശ്വന്ത്, റെയ്‌നാ റാവോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാല് പേരുടെ വ്യത്യസ്ത കഥകളായിരുന്നു ചിത്രം.


ബോക്സ് ഒാഫീസ് കളക്ഷന്‍

കേരളത്തില്‍ നിന്ന് 68 ലക്ഷമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.


എറണാകുളം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന്

3.5 ലക്ഷം രൂപ എറണാകുളം മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.


മൊഴിമാറ്റ ചിത്രത്തിന് ഇത് ആദ്യം

ഒരു മൊഴിമാറ്റം ചിത്രത്തിന് കേരളത്തില്‍ എത്തി മികച്ച പ്രതികരണം നേടുന്ന ചുരക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന്റെ വിസ്മയം.


വാരാഹി ചലന ചിത്ര

വാരാഹി ചലന ചിത്രമാണ് ചിത്രത്തിന്റെ നിര്‍മാണം.


നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
Vismayam, the Mohanlal starring family drama has been receiving positive reviews from all over.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam