»   » മോഹന്‍ലാലിന്റെ നാവ് പൊന്നായി; കുളപ്പുള്ളി ലീലയുടെ സമയം തെളിഞ്ഞു!!

മോഹന്‍ലാലിന്റെ നാവ് പൊന്നായി; കുളപ്പുള്ളി ലീലയുടെ സമയം തെളിഞ്ഞു!!

By: Rohini
Subscribe to Filmibeat Malayalam

കുളപ്പുള്ളി ലീല ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴകത്തും ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. കോവൈ സരളയ്ക്ക് വെല്ലുവിളിയാണ് തമിഴില്‍ കുളുപ്പുള്ളി ലീല എന്നും കേള്‍ക്കുന്നു.

കുളപ്പുള്ളി ലീല 'കുളു'വായതെങ്ങനെ?

മരുത് എന്ന ചിത്രത്തില്‍ വിശാലിന്റെ അമ്മയായി അഭിനയിച്ചതോടെ ധാരാളം അവസരങ്ങളാണ് നടിയെ തേടിയത്തുന്നത്. മോഹന്‍ലാലിന്റെ നാവ് പൊന്നായി എന്നാണ് ഇതേ കുറിച്ച് കോവൈ സരള പറയുന്നത്.

ആദ്യമായി സിനിമയില്‍

മോഹന്‍ലാല്‍ നായകനായി എത്തിയ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രത്തിലൂടെയാണ് നാടക നടിയായ കുളപ്പുള്ളി ലീല സിനിമയില്‍ എത്തുന്നത്. എന്നാല്‍ ശ്രീകൃഷ്ണ പരുന്തിന് ശേഷം കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല

14 വര്‍ഷങ്ങള്‍ക്ക് ശേഷം

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലൂടെ ലീലയുടെ രണ്ടാം വരവ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ ലീലയുടെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

ലാല്‍ പറഞ്ഞത്

സംസാരിക്കുന്നതിനിടെ അവസരങ്ങളൊന്നും കിട്ടാത്തതിനെ കുറിച്ച് ലീല മോഹന്‍ലാലിനോട് പറഞ്ഞു. ചേച്ചി വിഷമിക്കേണ്ട വൈകാതെ ചേച്ചിയുടെ സമയം തെളിയും എന്ന് ലാല്‍ ലീലയോട് പറഞ്ഞു.

സമയം തെളിഞ്ഞു

അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം കൊളപ്പുള്ളി ലീലയുടെ സമയം തെളിഞ്ഞു. ചിത്രത്തില്‍ ചൂലുമായി സാഗര്‍ കോട്ടപ്പുറത്തിനെ (മോഹന്‍ാലല്‍) അടിക്കാന്‍ വരുന്ന ത്രേസ്യാമ്മ എന്ന കഥാപാത്രം വഴിത്തിരിവായി.

ഇപ്പോള്‍ തമിഴിലും

മലയാളത്തില്‍ സമയം തെളിഞ്ഞു. വര്‍ഷങ്ങളെടുത്തു ഇപ്പോള്‍ തമിഴിലൊന്ന് മുഖം കാണിക്കാന്‍. കാണിച്ചപ്പോള്‍ അവിടെയും തിരക്ക്. നാലോളം പുതിയ തമിഴ് ചിത്രങ്ങളില്‍ കുളപ്പുള്ളി ലീല ഇതിനോടകം കരാറൊപ്പിട്ടത്രെ.

English summary
Mohanlal's words become true for Kulappulli Leela
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam