twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുന്നു, സാധ്യതകളുണ്ടെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

    By Rohini
    |

    അരിശുമൂട്ടില്‍ അപ്പുക്കുട്ടനെയും തൈപ്പറമ്പില്‍ അശോകനെയും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയുമോ. അപ്പുക്കുട്ടനും അശോകനും ഉണ്ണിക്കുട്ടനും അശ്വതിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറം മങ്ങാതെ തന്നെ നില്‍ക്കുന്നു.

    ഒന്നും രണ്ടുമല്ല, മറ്റുഭാഷകളില്‍ നിന്ന് കോപ്പിയടിച്ച 50 മലയാളം സിനിമകള്‍ ഇതാ

    പല ഹിറ്റ് ചിത്രങ്ങള്‍ക്കും രണ്ടാം ഭാഗങ്ങള്‍ വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ അത്തരം രണ്ടാം ഭാഗങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ചിലത് മികച്ച വിജയം നേടി. അതുപോലെ ഒരു രണ്ടാം ഭാഗം യോദ്ധയ്ക്ക് ഉണ്ടാകുമോ?

     രണ്ടാം ഭാഗം ഉണ്ടാകുമോ

    രണ്ടാം ഭാഗം ഉണ്ടാകുമോ

    യോദ്ധയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതകളുണ്ട് എന്ന് സംവിധായകന്‍ സംഗീത് ശിവന്‍ വ്യക്തമാക്കി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംവിധായകകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    അതൊരു ക്രേസി ഐഡിയ

    അതൊരു ക്രേസി ഐഡിയ

    അന്നത്തെ സമയത്ത് അഞ്ചാറ് വട്ടന്മാര്‍ ചേര്‍ന്നുണ്ടാക്കിയ ആശയം, ക്രേസി ഐഡിയ ആയിരുന്നു യോദ്ധ എന്ന ചിത്രമെന്ന് സംഗീത് ശിവന്‍ പറയുന്നു. അന്ന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നു കുംഫുമായി ബന്ധപ്പെട്ട ഒരു സിനിമ ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    രണ്ടാം ഭാഗം ഉണ്ടാകുമോ?

    രണ്ടാം ഭാഗം ഉണ്ടാകുമോ?

    കഥ ഒത്തു വന്നാല്‍ യോദ്ധ 2 ഉണ്ടാകും. ഇതേ ടൈപ്പിലുള്ള ഒരു പടമാണ് എന്റെ മനസ്സില്‍. അത് യോദ്ധ 2 ആയിരിക്കുമോ എന്ന് പറയാന്‍ കഴിയില്ല. ഇതുവരെ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, അതേപോലൊരു പടമാണ് എന്റെ മനസ്സില്‍.

    യോദ്ധ എന്ന ചിത്രം

    യോദ്ധ എന്ന ചിത്രം

    1992 ലാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന ചിത്രം റിലീസ് ചെയ്തത്. സംഗീതിന്റെ കഥയ്ക്ക് ശശിധരന്‍ അരട്ടുവഴി തിരക്കഥ എഴുതി. ലാലിനൊപ്പം ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ് ലാമ, മാധു, ഉര്‍വശി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

    ജഗതി ഇല്ലാതെ സംഭവിയ്ക്കുമോ?

    ജഗതി ഇല്ലാതെ സംഭവിയ്ക്കുമോ?

    യോദ്ധയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള ഒരേ ഒരു ആവലാതി ജഗതി ഇല്ലാതെ അത് സംഭവിയ്ക്കുമോ എന്നാണ്. കാര്‍ അപകടത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ നിന്ന് ഇന്നും അദ്ദേഹം പുറത്ത് വന്നിട്ടില്ല. അരിശുമൂട്ടില്‍ അപ്പുക്കുട്ടല്‍ ഇല്ലാതെ യോദ്ധയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാകില്ല. ജഗതിയെ അല്ലാതെ മറ്റാരെയും ആ കഥാപാത്രമായി സങ്കല്‍പിക്കാനും വയ്യ.

    English summary
    Yodha, the 1992-released Sangeeth Sivan movie still remains as one of the most talked-about films in Mohanlal's career. In a recent interview, director Sangeeth Sivan opened up about teaming up with Mohanlal once again.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X