»   » സ്വന്തമായി വീടില്ലാത്തവനേ അതിന്റെ വേദന അറിയൂ; മോഹന്‍ലാല്‍

സ്വന്തമായി വീടില്ലാത്തവനേ അതിന്റെ വേദന അറിയൂ; മോഹന്‍ലാല്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

മാധ്യമവും ചലച്ചിത്ര താര സംഘടനയായ അമ്മയും യു എ ഇ എക്‌സേഞ്ചും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച അക്ഷര വീട് പദ്ധതി പൊതു സമൂഹം ഏറ്റെടുക്കണമെന്ന് മോഹന്‍ലാല്‍.

സര്‍വ്വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി വീടുണ്ടാവുകയെന്നത്. പാര്‍പ്പിടമില്ലാത്തവനേ അതിന്റെ വേദന അറിയൂ. മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

സ്വയം ജീവിതം കെട്ടിപടുക്കാന്‍ കഴിയാതെ പോയവര്‍

സമൂഹത്തിനു വേണ്ടി ജീവിക്കുകയും എന്നാല്‍ സ്വയം ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാതെപോവുകയും ചെയ്ത ആയിരങ്ങള്‍ നമുക്കിടയിലുണ്ടെന്നു ലാല്‍ പറയുന്നു .അവര്‍ക്കു കൈത്താങ്ങാവേണ്ടതു സമൂഹമാണ്

51 വീടുകള്‍ മാത്രമായി അവസാനിക്കരുത്

അക്ഷര വീട് പദ്ധതി കുറച്ചു പേരുടെ മാത്രം ആശയം മാത്രമായി ചുരുങ്ങരുതെന്നും മലയാളത്തിലെ അക്ഷരമാലാ ക്രമത്തില്‍ 51 വീടുകള്‍ മാത്രമായി അവസാനിക്കേണ്ടതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

എല്ലാവരും പദ്ധതിയില്‍ അണിചേരണം

അക്ഷരവീട് പദ്ധതിയില്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലുളളവരും അണിചേരണം. ഇത് പൊതു സമൂഹത്തിന്റെ മൊത്തം പദ്ധതിയായി മാറുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നു ലാല്‍ പറയുന്നു.

സ്വന്തമായി വീടില്ലാത്തവന്റെ വേദന

സര്‍വ്വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി വീടുണ്ടാവുകയെന്നത്. പാര്‍പ്പിടമില്ലാത്തവനേ അതിന്റെ വേദന അറിയൂ എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
mohanlal says about aksharaveed scheme in an interview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam