»   » പ്രണവിന്റെ ആദ്യ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍

പ്രണവിന്റെ ആദ്യ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍

By: Pratheeksha
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ജിത്തു ജോസഫ് ചിത്രത്തിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റമെന്നും വാര്‍ത്തകളുണ്ടായിരുന്നില്ലെങ്കിലും പിന്നീടതേ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ പ്രപണവിന്റെ ആദ്യ സിനിമാ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍

ആദ്യ ചിത്രത്തിന്റെ ആവേശത്തില്‍ പ്രണവ്

ആദ്യ ചിത്രത്തിന്റെ ആവേശത്തിലാണ് പ്രണവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിനായി ഇപ്പോള്‍ പാര്‍ക്കര് പരിശീലനത്തിനൊരുങ്ങിയിരിക്കുകയാണ് പ്രണവ്.
(ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തടസ്സങ്ങളെ നേരിട്ട് പലവിധത്തിലുള്ള ചലന രീതികള്‍ സ്വീകരിക്കുന്നതിനെയാണ് പൊതുവെ പാര്‍ക്കര്‍ പരിശീലനമെന്നു പറയുന്നത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ചാടല്‍ ,അളളിപ്പിടിച്ചു കയറല്‍, തൂങ്ങിയാടല്‍ തുടങ്ങിയവ ഇതില്‍ പെടും.)

ചിത്രം തിരഞ്ഞെടുത്തതിനു പിന്നില്‍

സ്‌കൈ ഡൈവിങ്, ജിംനാസ്റ്റിക്‌സ്, റോക്ക് ക്ലൈംബിങ് എന്നിവയിലെല്ലാം താത്പര്യമുള്ള പ്രണവിനു പാര്‍ക്കര്‍ പരിശീലനം ബുദ്ധിമുട്ടുള്ളതാവില്ലെന്നാണ് ലാല്‍ പറയുന്നത്. തന്റെ കഴിവുകള്‍ക്ക് യോജിച്ചതു കൊണ്ടാവാം പ്രണവ് ഈ ചിത്രം തിരഞ്ഞെടുത്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

വ്യത്യസ്തമായ പ്രമേയം

ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയവും ജിത്തു ജോസഫിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും പ്രണവ് ഈ ചിത്രം തിരഞ്ഞെടുക്കാന്‍ കാരണമായി

പ്രണവിനു അഭിനയിക്കാന്‍ സാധിക്കണമെന്നില്ല

എന്റെ മകനായതുകൊണ്ട് പ്രണവിനു അഭിനയിക്കാന്‍ സാധിക്കണമെന്നില്ല, അത് അവന്‍ തന്നെ തെളിയിക്കണം. അവന്റെ പ്രായത്തില്‍ ഞാന്‍ രാജാവിന്റെ മകന്‍ ചെയ്തിരുന്നു. അവനിപ്പോള്‍ തുടങ്ങുന്നതേയുളളൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary
mohanlal says about pranav's debut film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam