»   » നരസിംഹത്തെ പിന്തള്ളും, റെക്കോര്‍ഡുകള്‍ തകരും??? ഏട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടും!!!

നരസിംഹത്തെ പിന്തള്ളും, റെക്കോര്‍ഡുകള്‍ തകരും??? ഏട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ തലയെടുപ്പുള്ള തമ്പുരാന്‍ കഥാപാത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക കണിമംഗലം കോവിലകത്തെ ജഗനാഥന്‍ തമ്പുരാന്‍ തന്നെ. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ തമ്പുരാന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞിട്ടില്ല. 

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

ആ തമ്പുരാന്റെ സൃഷ്ടാക്കള്‍ വീണ്ടും ഒരുമിക്കുകയാണ്. ആറാം തമ്പുരാന്‍ മാത്രമല്ല പ്രേക്ഷകര്‍ ഇന്നും ആവേശത്തോടെ ഞെഞ്ചേറ്റുന്ന നരസിംഹവും ഒരുക്കിയ ഷാജി കൈലാസ് വലിയ ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുകയാണ്. തിയറ്ററില്‍ തീപാറുന്ന സംഭാഷങ്ങള്‍ ഒരുക്കിയ രണ്‍ജി പണിക്കരാണ് തിരക്കഥ.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.

ആക്ഷന്‍ മാസ് ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് മോഹന്‍ലാലിനായി ഒരുക്കുന്നതും ഒരു മാസ് ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച മാസ് ചിത്രങ്ങളായ ആറാം തമ്പുരാനേയും നരസിംഹത്തേയും വെല്ലുന്ന മാസ് ചിത്രമായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന.

സമൂഹിക വിഷയങ്ങള്‍ ചിത്രത്തില്‍ കടന്ന് വരുമെങ്കിലും ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയത്തില്‍ ഊന്നലുള്ള ഒന്നായിരിക്കില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലുള്ള സിനിമയായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. വിദേശത്തും സിനിമയുടെ ചിത്രീകരണം നടക്കും.

ഏട്ട് വര്‍ഷത്തെ ദൈര്‍ഘ്യമേറിയ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത്. 2009ലായിരുന്നു എകെ സാജന്റെ തിരക്കഥയില്‍ റെഡ് ചില്ലീസ് ഒരുക്കിയത്. ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ഇപ്പോഴാണ് സംഭവിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു ഷാജി കൈലാസ് ഒടുവില്‍ സംവിധാനം ചെയ്ത മലയാള സിനിമ. അതിന് ശേഷം രണ്ട് തമിഴ് ചിത്രങ്ങല്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു മാസ് ചിത്രമാണ്.

1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആദ്യ സിനിമ. അതിന് ശേഷം നരസിംഹം പുറത്തിറങ്ങി. ഇരുചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. അതിന് ശേഷം താണ്ഡവം, നാട്ടുരാജാവ്, ബാബകല്യാണി, അലിഭായി, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങള്‍ ചെയ്തു.

നാല് വര്‍ഷത്തെ ഇടവേള തന്റെ കരിയറില്‍ ഉണ്ടാകാന്‍ കാരണം മികച്ച തിരക്കഥ ലഭിക്കാത്തതാണെന്ന് ഷാജി കൈലാസ് പറയുന്നു. ഇതിനിടെ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് കോമഡി ട്രാക്കിലേക്ക് മാറിയെങ്കിലും ചിത്രങ്ങള്‍ വിജയം നേടിയില്ല. ജയറാമിനെ നായകനാക്കി രണ്ട് കോമഡി ചിത്രങ്ങളാണ് ഷാജി കൈലാസ് സംവിധാനം ചെയ്തത്.

രണ്‍ജി പണിക്കരുടെ ആദ്യ സിനിമ ഡോ പശുപതി സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു. പിന്നീട് ആക്ഷന്‍ ചിത്രങ്ങളിലേക്ക് കൂടുമാറിയ ഈ കൂട്ടുകെട്ടില്‍ പുറത്ത് വന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ദ കിംഗ് ആന്‍ഡ് ദ കമ്മീഷണറാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച ചിത്രം. എട്ട് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.

രണ്‍ജി പണിക്കര്‍ തിരക്കഥകളില്‍ നായകനായി ഏറ്റവും അധികം അഭിനയിച്ചിട്ടുള്ളത് സുരേഷ് ഗോപിയാണ്. അതിന് ശേഷം മമ്മൂട്ടി. ഒരു സിനിമയില്‍ മാത്രമാണ് മോഹന്‍ലാല്‍ നായകനായത്, ജോഷി സംവിധാനം ചെയ്ത പ്രജ എന്ന സിനിമയില്‍.

ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഈ പുതിയ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമായിരുന്നു ആശീര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. പിന്നീട് ഈ കൂട്ടുകെട്ടിലെ മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ചതും ആശീര്‍വാദ് സിനിമാസായിരുന്നു.

English summary
Mohanlal is finally reuniting with popular director Shaji Kailas, for a new project. The Mohanlal-Shaji Kailas project, which is scripted by Renji Panicker, is expected to start rolling by the end of 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam