»   » ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!

ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള പ്രേക്ഷകരെ എന്നും ആവേശം കൊള്ളിച്ചവയാണ് ഷാജി  കൈലാസ് ചിത്രങ്ങള്‍. ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങളെ പ്രേക്ഷകര്‍ എന്നും ഏറ്റെടുത്തിരുന്നു. ആറാം തമ്പുരാനും നരസിംഹവും സൃഷ്ടിച്ച ആ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. 

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

മാസ് ആക്ഷന്‍ ചിത്രങ്ങളോട് മോഹന്‍ലാലിന് ഇപ്പോള്‍ താല്പര്യം ഏറി വരികയാണ്. രണ്ടു കൈയും നീട്ടി അത്തരം ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഈ സമയത്ത് തന്നെയാണ് തീപ്പൊരി ഡയലോഗുകളുടെ സാമ്രാട്ടായ രണ്‍ജി പണിക്കരുടെ രചനയില്‍ ഒരു ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നത്.

പാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രത

സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷാജി കൈലാസ് ചിത്രം ആരംഭിക്കുക എന്നായിരുന്നു സൂചന. എന്നാല്‍ ചിത്രം സെപ്തംബര്‍ പകുതിയോടെ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ചിത്രീകരണത്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലനും ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകവും. ഇവ രണ്ടും പൂര്‍ത്തിയാക്കിയാല്‍ മഹാഭാരതത്തിന് മുന്നോടിയായി വിഎന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ അതിന് മുമ്പേ ഷാജി കൈലാസ് ചിത്രം ആരംഭിക്കും.

രണ്‍ജി പണിക്കര്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പിറവി കൊണ്ടിട്ടുണ്ടെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിക്കുന്നത് ഇതാദ്യമാണ്. ജോഷി ചിത്രം പ്രജയാണ് രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കിയ ഏക മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന് വേണ്ടി ഷാജി കൈലാസും രണ്‍ജി പണിക്കരും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഇതിനെ നോക്കി കാണുന്നത്.

മോഹന്‍ലാല്‍ ഇപ്പോള്‍ തുടരുന്നതും ഷാജി കൈലാസിന്റെ കരങ്ങളില്‍ സുരക്ഷിതവുമായി ഒരു മാസ് ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തരിക്കുന്നതും അത്തരത്തിലൊരു ചിത്രമാണ്. നരസിംഹം, ആറാം തമ്പുരാന്‍ ലവലിന് മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2009ലാണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒടുവില്‍ സിനിമ സംവിധാനം ചെയ്യുന്നത്. എകെ സാജന്റെ തിരക്കഥയിലൊരുക്കിയ ചിത്രം തിയറ്ററില്‍ വന്‍ പരാജയമായി. 2006ല്‍ പുറത്തിറങ്ങിയ ബാബ കല്യാണിയാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ അവസാന ഹിറ്റ് ചിത്രം.

ഒരു മാസ് ആക്ഷന്‍ ചിത്രത്തിന് ഇന്നും കേരളത്തില്‍ പ്രേക്ഷകരുണ്ടെന്ന് പുലിമുരുകന്റെ വന്‍ വിജയം തെളിയിച്ചു. ഈ വിജയം തന്നെയാണ് വീണ്ടും ഒരു പക്ക മാസ് ആക്ഷന്‍ ചിത്രമൊരുക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമാകുന്നത്. പുലിമുരുകനേപ്പോലെ മോഹന്‍ലാലിന്റെ കരിയറില്‍ വന്‍ ബ്രേക്കായ ചിത്രമായിരുന്നു നരസിംഹം. മലയാളത്തിലെ ആദ്യ 20 കോടി ചിത്രം.

നാട്ടിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലുള്ള ചിത്രമായിരിക്കുമെന്നാണ് സംവിധായകനും തിരക്കഥാകൃത്തും പറയുന്നത്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചിത്രത്തില്‍ കടന്ന് വരുമെങ്കിലും ഇതൊരു രാഷ്ട്രീയ ചിത്രമായിരിക്കില്ല.

ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഈ പുതിയ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമായിരുന്നു ആശീര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. പിന്നീട് ഈ കൂട്ടുകെട്ടിലെ മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ചതും ആശീര്‍വാദ് സിനിമാസായിരുന്നു.

English summary
Antony Perumbavoor of Aashirvad Cinemas had earlier announced that the blockbuster combo of Mohanlal and director Shaji Kailas will be reuniting this year. The movie will also mark the comeback of the famous duo of Shaji Kailas and writer Renji Panicker.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam