»   » തിയേറ്ററുകള്‍ ഇളക്കി മറിച്ച നരസിംഹ തരംഗം, 2017ല്‍ വീണ്ടും സംഭവിച്ചേക്കും!

തിയേറ്ററുകള്‍ ഇളക്കി മറിച്ച നരസിംഹ തരംഗം, 2017ല്‍ വീണ്ടും സംഭവിച്ചേക്കും!

Posted By: Sanviya
Subscribe to Filmibeat Malayalam

2000ത്തില്‍ മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ച നരസിംഹം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാസ് ചിത്രത്തിന് വേണ്ടി മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2017ലെ ആശിര്‍വാദ് സിനിമാസിന്റെ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തിരക്കഥ

രഞ്ജി പണിക്കരോ നവാഗത തിരക്കഥാകൃത്തുക്കളോ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മികച്ച ടെക്‌നീഷ്യന്മാര്‍ക്കൊപ്പം

തെന്നിന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുക.

പുലിമുരുകന് ശേഷം

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം. 25 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് 23 ദിവസംകൊണ്ട് 70 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.

മേജര്‍ രവിക്കൊപ്പം

മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍.

English summary
Mohanlal-Shaji Kailas Team To Reunite?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam