ക്ലാരയ്ക്കും ഗംഗയ്ക്കും നടുവിൽപ്പെട്ട് മോഹൻലാൽ! ആ മനോഹര ചിത്രം പങ്കുവെച്ച് താരം...

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് തൂവാനത്തുമ്പികളും മണിച്ചിത്രത്താഴും. നടൻ മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളായിരുന്നു ഇവ രണ്ടു. മണിച്ചിത്രത്താഴിലെ സണ്ണിയും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലും തന്റെ ഹിറ്റ് നായികമാരുമായുള്ള കൂടിക്കാഴ്ചയാണ്.മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

mohanlal

തൂവനത്തുമ്പികൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ‌ കയറി കൂടിയ താരമാണ് സുമലത. ഇന്നും സോഷ്യൽ മീഡിയയിൽ ക്ലാര ചർച്ച വിഷയമാണ്. അതുപോലെ തന്നെയാണ് മണിച്ചിത്രത്താഴിലെ ഗംഗയും. ശോഭനയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു. രണ്ട് മറക്കാൻ കഴിയാത്ത കഥാപാത്രം എന്നു കുറിച്ചു കൊണ്ടായിരുന്നു മോഹൻലാൽ പ്രിയപ്പെട്ട നടിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.‌

നടി പാർവതിയ്ക്കൊപ്പമുള്ള മോഹൻലാലിന്റേയും സുമലതയുടേയും ചിത്രം പുറത്തു വന്നിരുന്നു. തൂവാനത്തുമ്പികൾ റീയൂണിയൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രിയ താരങ്ങളുടെ കൂടിക്കാഴ്ച പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിയിലായിരുന്നു ഇത്തവണത്തെ 80 കളിലെ താരങ്ങളുടെ റീ യൂണിയൻ നടന്നത്. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇക്കുറി. മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ് നാഗാര്‍ജ്ജുന, പ്രഭു, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X