Just In
- 54 min ago
അന്ന് ഇടവേള വന്നതിന് കാരണം പാരകളായിരുന്നില്ല, വേറൊരു കാരണമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്
- 1 hr ago
മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
- 1 hr ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- 13 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
Don't Miss!
- Finance
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞു; ആശങ്ക ഉണര്‍ത്തി കൊറോണ വ്യാപനം
- Sports
ശ്രീലങ്ക നാണം കെട്ടു; രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിന് പരമ്പര
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- News
'ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യത്തിന് ആശംസകള്‍';റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ബോറിസ് ജോണ്സന്
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇച്ചാക്കയുടെ കാതില്‍ സ്വകാര്യം പറയുന്ന മോഹന്‍ലാല്‍, മമ്മൂട്ടിയുടെ വീട്ടിലെത്തിയ വിശിഷ്ടാതിഥി
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. പരസ്പര പൂരകങ്ങളായ ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്നാണ് എല്ലാവരും പറയാറുള്ളത്. അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഫാന്‍സുകാര്‍ പോരടിക്കാറുണ്ടെങ്കിലും താരങ്ങളെ അത് ബാധിക്കാറില്ല. പ്രതിസന്ധി ഘട്ടത്തില്‍ ആദ്യം സഹായവുമായെത്തുന്നവരും കൂടിയാണ് ഇരുവരും. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല ഇവരുട കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയ്ക്ക് വേണ്ടിയും ഒരുമിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ അച്ഛനായും സുഹൃത്തായുമൊക്കെ മമ്മൂട്ടി എത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ ഇവരെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മോഹന്‍ലാലും ഈ ചിത്രം ഷെയര്‍ ചെയ്ത് എത്തിയിരുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍
അടുത്തിടെയായിരുന്നു മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. ലോക് ഡൗണിന് മുന്‍പായിരുന്നു ഗൃഹപ്രവേശം. അധികമാരേയും അറിയിക്കാതെയായിരുന്നു മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ പുതിയ മോഹന്‍ലാല്‍ എത്തിയത്. ഇതിന് പിന്നാലെയായാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി മാറിയത്. സിനിമയ്ക്ക് വേണ്ടിയായിരിക്കും ഇവരുടെ കൂടിക്കാഴ്ചയെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്.

ഇച്ചാക്കയ്ക്കൊപ്പം
ഇച്ചാക്കയ്ക്കൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു മോഹന്‍ലാല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ കാതില്‍ സ്വകാര്യം പറയുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി താരങ്ങളും ഇത്തവണ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ആര്‍ജെ സൂരജ്, മിഥുന് മാനുവല്‍ തോമസ്, ഹരീഷ് കണാരന്, ഒമര്‍ ലുലു, മധുപാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മുടി നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് മമ്മൂട്ടി. മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വ്യക്തി ജീവിതത്തിലും
വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും ഒരുപോലെ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് മോഹന്‍ലാലും. മമ്മൂട്ടിയും . ആരാധകര്‍ ഇതറിയാറില്ലെന്ന് മാത്രം, രണ്ടാളേയും ഒരുമിച്ച് കണ്ടപ്പോഴുള്ള ഫീല്‍ ഒന്നൊന്നരയാണ്, ലാലേട്ടന്റെ ഇച്ചാക്കയും, ഇക്കേടെ ലാലുവും. മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇത് പോലെ രണ്ടെണ്ണത്തിനെ കാണാനാവില്ല. മലയാള സിനിമയുടെ മണിമുത്തുകളാണ് ഇരുവരും. നിങ്ങളുടെ സൗഹൃദം എപ്പോഴും അത്ഭുതപ്പെടുത്തുന്നതാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

വൈറലായ ചിത്രങ്ങള്‍
ലോക് ഡൗണ്‍ സമയത്ത് മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. നാളുകള്‍ക്ക് ശേഷമായി അടുത്തിടെയായിരുന്നു അദ്ദേഹം പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. ബാദുഷയ്ക്കും ആന്റ ജോസഫിനുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിരുന്നിലും താരം പങ്കെടുത്തിരുന്നു. മോഹന്‍ലാലിനും പ്രണവിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.