»   » പറന്ന് നടന്ന് അഭിനയിക്കാനൊന്നും ഏട്ടനില്ല, ഇപ്പോള്‍ ആഘോഷത്തിലാണ് വില്ലനായി മടങ്ങി വരാന്‍!

പറന്ന് നടന്ന് അഭിനയിക്കാനൊന്നും ഏട്ടനില്ല, ഇപ്പോള്‍ ആഘോഷത്തിലാണ് വില്ലനായി മടങ്ങി വരാന്‍!

Posted By:
Subscribe to Filmibeat Malayalam

സമ്മര്‍ അവധി ആഘോഷങ്ങളുമായി സിനിമ താരങ്ങളെല്ലാം വിദേശത്ത് അടിച്ചു പൊളിക്കുകയാണ്. അങ്ങനെ അവധി ആഘോഷിക്കാനായി മോഹന്‍ലാലും കുടുംബവും ദഷിണാഫ്രിക്കയിലേക്കാണ് പോയത്. അവിടുന്ന് ആരാധകര്‍ക്കായി പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലാലേട്ടന്‍.

ഇത്തവണ ലാലേട്ടനും കുടുംബത്തിനും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നത് ദേശീയ അവാര്‍ഡ് വേദിയില്‍ നിന്നും യാത്ര പോയതാണ്. വെറും രണ്ടാഴ്ച മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടാവുക. അതിന് ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങും.

ആരാധകര്‍ക്കായി ചിത്രം പങ്കുവെച്ച് ലാലേട്ടന്‍

അവധി ആഘോങ്ങള്‍ക്കിടെ ദഷിണാഫ്രിക്കയില്‍ നിന്നുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമായിട്ടാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

പുരസ്‌കാര വേദിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്

ദേശീയ പുരസ്‌കാരം നേടിയതിന് ശേഷമാണ് ലാലേട്ടനും കുടുംബവും ദക്ഷിണാഫ്രിക്കയില്‍ സമ്മര്‍ അവധി ആഘോഷത്തിനായി പോയിരിക്കുന്നത്. വെറും രണ്ടാഴ്ച മാത്രമെ താരകുടുംബം അവിടെയുണ്ടാവു.

സിനിമയുടെ തിരക്കുകള്‍

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമ ജൂലൈയില്‍ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കാണിപ്പോള്‍. അതിനിടയിലാണ് മോഹന്‍ലാല്‍ കുടുംബവുമായി ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുന്നത്.

തിരിച്ചെത്തിയാല്‍ ലാല്‍ ജോസ് ചിത്രത്തിലേക്ക്

വില്ലന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടനെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആദ്യമായിട്ടാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്.

കോളേജ് പ്രിന്‍സിപ്പാലായി ലാലേട്ടന്‍

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിനെക്കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ രണ്ട് ഭാവങ്ങളിലാണ് ലാലേട്ടന്റെ കഥാപാത്രമെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Mohanlal shares a new pic in cap town

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam