»   » നോട്ട് നിരോധനം; ബ്ലോഗ് വീഡിയോ ആക്കി ഫേസ്ബുക്ക് പേജിലിട്ട് മോഹന്‍ലാല്‍, കൂടെ മോദിയുടെ പ്രസംഗവും

നോട്ട് നിരോധനം; ബ്ലോഗ് വീഡിയോ ആക്കി ഫേസ്ബുക്ക് പേജിലിട്ട് മോഹന്‍ലാല്‍, കൂടെ മോദിയുടെ പ്രസംഗവും

Posted By: Pratheeksha
Subscribe to Filmibeat Malayalam

നോട്ടു നിരോധനം സംബന്ധിച്ച തന്റെ നിലപാടിലുറച്ച് നില്‍ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ബ്ലോഗിന്റെ വീഡിയോ പോസ്റ്റു ചെയ്താണ് നടന്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നറിയിച്ചത്.

മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ബ്ലോഗ് വിവരണമുളള വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലാണ് നടന്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരണം

500 ,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മോഹന്‍ലാലിന്റെ അഭിപ്രായത്തിനെതിരെ സിനിമാ രാഷ്ട്രീയ രംഗത്തുളളവരുള്‍പ്പെടെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു

സോഷ്യല്‍മീഡിയയില്‍ പൊങ്കാല

മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയവും ഇതായിരുന്നു.

വരി നില്‍ക്കുന്നതില്‍ കുഴപ്പമില്ല

മദ്യഷാപ്പുകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കു മുമ്പിലുമെല്ലാം വരി നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്പം വരി നില്‍ക്കുന്നതിനു കുഴപ്പമില്ലെന്നായിരുന്നു ലാല്‍ ബ്ലോഗില്‍ കുറിച്ചത്.

പുതിയ വീഡിയോയ്‌ക്കൊപ്പം മോദിയുടെ പ്രസംഗ ദൃശ്യവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെയും പണത്തിനായി എടി എമ്മുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരുടെയും ദൃശ്യങ്ങള്‍ പുതിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
actor mohanlal shares a blog video on note ban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X