»   » സംവിധായകന്‍ സിദ്ദിഖിന്റെ പ്രതിഫലം 1കോടി

സംവിധായകന്‍ സിദ്ദിഖിന്റെ പ്രതിഫലം 1കോടി

Posted By: Super
Subscribe to Filmibeat Malayalam
Siddique
ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് ലേഡീസ്ആന്റ്ജെന്റില്‍മാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തരക്കോടി രൂപബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിഷുറിലീസായിട്ടാണ് എത്തുക. വിയറ്റ്‌നാം കോളനിയെന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിലായിരുന്നു ഏറ്റവും അവസാനമായി ലാലും സിദ്ദിഖും ഒന്നിച്ചത്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. വിയറ്റ്‌നാം കോളനിയേക്കാള്‍ വലിയൊരു ഹിറ്റാണ് ലാലും സിദ്ദിഖും ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ ചിത്രത്തോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍ എന്ന പേര് സ്വന്തമാക്കുകയാണ് സിദ്ദിഖ് എന്നാണ് അണിയറവര്‍ത്തമാനങ്ങള്‍. ചിത്രത്തിനായി ഒരുകോടി രൂപയാണ് സിദ്ദിഖ് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സംഗതി സത്യമാണെങ്കില്‍ മലയാളചലച്ചിത്രലോകത്ത് ഒരു സംവിധായകന്‍ ഇത്രയേറെ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. പൊതുവേ മലയാളത്തിലെ വിലയേറിയ സംവിധായകന്‍ ജോഷിയാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ ചിത്രത്തോടെ പ്രതിഫലക്കാര്യത്തില്‍ സിദ്ദിഖ് ജോഷിയെ പിന്തള്ളിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ മാന്യനായി ചന്ദ്രബോസ് എന്ന വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് നാല് സ്ത്രീകള്‍ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ ഇതള്‍വിരിയുന്നത്. പൂര്‍ണമായും കോമഡി ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ലാലിന്റെ നര്‍മ്മംകലര്‍ന്ന അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

English summary
After a long gap of twenty years, Mohanlal and director Siddique join hands together. The name of the film is ‘Ladies & Gentleman'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X