»   » ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

Written By:
Subscribe to Filmibeat Malayalam

ഓരോ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നിലും പറഞ്ഞാല്‍ തീരാത്ത ഒത്തിരി കഥകളുണ്ടാവും. അന്നൊക്കെ ഇതുപോലെ ഫേസ്ബുക്കും ഇന്റര്‍നെറ്റുമൊന്നും ഇല്ലാത്തതുകൊണ്ട് ആഴ്ചയില്‍ വരുന്ന സിനിമാ മാഗസിന്‍ കാത്തിരിയ്ക്കണം. അതിലും എല്ലാം ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലോ.

പഴയ കുറേ ഹിറ്റുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇനി പറയുന്നത് റാംജി റാവു സ്പീകിങ് എന്ന ചിത്രത്തെ കുറിച്ചാണ്. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രം

കടപ്പാട്: മെട്രോമാറ്റിനി

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരില്‍ ഒരു തിരക്കഥയും എഴുതി സിദ്ധിഖും ലാലും തങ്ങളുടെ ഗുരു ഫാസിലിനെ ചെന്നു കണ്ടു. കഥയും കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിയ്ക്കുന്ന മുഹൂര്‍ത്തങ്ങളും... ഫാസിലിന് തന്റെ ശിഷ്യന്മാരുടെ തിരക്കഥ നന്നായി ബോധിച്ചു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി സിദ്ധിഖ് - ലാലിന്റെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു. എന്നാല്‍ അന്ന് മിന്നി നില്‍ക്കുന്ന കൂട്ടുകെട്ടുകളായ ശ്രീനിയും ലാലും ഇത് ചെയ്താല്‍ സിനിമ അവരുടെ പേരില്‍ അറിയപ്പെടും എന്നും, നിങ്ങളുടെ പേരില്‍ അറിയപ്പെടണമെങ്കിലും മുകേഷും ജയറാമും ഈ വേഷം ചെയ്യണമെന്നും ഫാസില്‍ നിര്‍ദ്ദേശിച്ചു. അത് ശിഷ്യന്മാര്‍ അനുസരിച്ചു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

എന്നാല്‍ അന്നത്തെ തിരക്കുകള്‍ കാരണം ജയറാമിന് ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ നറുക്ക് സായി കുമാറിന് വീണു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

ഇന്നസെന്റിന് നിന്ന് തിരിയാന്‍ നേരമില്ലാത്ത സമയമായിരുന്നു അത്. കഥയുമായി സിദ്ധിഖ്- ലാല്‍ സാമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ തിരക്കുകള്‍ അക്കമിട്ട് നിരത്തി. ഒടുവില്‍ മാള അരവിന്ദനിലെത്തി. ആ സമയത്താണ് ഇന്നസെന്റ് അഭിനയിക്കാനിരുന്ന മഹര്‍ഷി മാത്യൂസ് എന്ന ചിത്രം ക്യാന്‍സലാകുന്നത്. ഇന്നസെന്റ് സിദ്ധിഖ് - ലാല്‍ ചിത്രം ചെയ്യാം എന്നേറ്റു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

മാള അരവിന്ദന് വേണ്ടി മറ്റൊരു വേഷം നല്‍കിയെങ്കിലും അദ്ദേഹം സ്‌നേഹ പൂര്‍വ്വം അത് നിരസിച്ചു. പിന്നീട് ആ വേഷം കുഞ്ചന്‍ ഏറ്റെടുത്തു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും

നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരും മാറ്റി, റാംജി റാവു സ്പീക്കിങ് എന്നാക്കി. അങ്ങനെ 1989 ല്‍ മലയാളികളെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് റാംജി റാവു സ്പീക്കിങ് എന്ന ചിത്രമെത്തി

English summary
Mohanlal and Sreenivasan were the first preference for the film Ramji Rao Speaking

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam