»   » സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ലാലേട്ടൻ പാടുന്നു! കൂടെ സുരാജും... വീഡിയോ കാണാം

സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ലാലേട്ടൻ പാടുന്നു! കൂടെ സുരാജും... വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മോഹൻലാൽ നടൻ മാത്രമല്ല മികച്ച ഒരു ഗായകൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് അറിയാം. ലാലേട്ടന്റെ മിക്ക ഗാനങ്ങളും നമ്മൾ പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്. ചാനൽ ഷോ കളിലും, അവാർഡു നൈറ്റു കളിലും താരത്തെ കിട്ടിയാൽ പാട്ട് പാടാതെ സ്റ്റേജ് വിടാൻ സമ്മതിച്ചിട്ടില്ല. ഇപ്പോഴിത ലാലേട്ടന്റെ പാട്ട് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത് ഇപ്പോൾ എവിടെ വച്ച് എന്നുള്ള കാര്യത്തിൽ നിശ്ചയമില്ല.

mohanlal

അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ

മലയാളികളുടെ എവർ ഗ്രീൻ താരജോഡികളായ പ്രേം നസീറും ഷീലയും തകർത്ത് അഭിനയിച്ച യേശുദാസ് പാടിയ മനോഹരമായ ഗാനം നീ മധു പകരൂ, മലർ ചൊരിയൂ'' എന്ന ഗാനമാണ് ലാലേട്ടൻ പടിയത്. ലാലേട്ടന്റെ ഗാനത്തിനോടൊപ്പം സ്റ്റീഫൻ ദേവസിയുടെ സംഗീതം കൂടിയായപ്പോൾ ഗാനം ഒന്നു കൂടി മനാഹരമായി. ഈ ഗാനം എപ്പോൾ എവിടെ വച്ച് പാടി എന്നതു അജ്ഞാതമാണ്. വീഡിയോയിൽ സുരാജുമുണ്ട്. പാട്ടിനു ശേഷം സ്റ്റീഫൻ ദേവസിയ്ക്ക് ഉമ്മ നൽകിയതിനു ശേഷമാണ് ലലോട്ടൻ വേദി വിടുന്നത്.

ഗോകുലിന്റേയും നിരഞ്ജനയുടേയും ക്യൂട്ട് റൊമാൻസ്!ഇരയിലെ രണ്ടാം ഗാനം സൂപ്പർ!പാട്ട് കാണാം

പ്രിയദർശൻ സംവിധാനം ചെയ്ത ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന ചിത്രത്തിലെ സിന്ദൂര മേഘം എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി രംഗ പ്രവേശനം ചെയ്തത് ഇതിനു ശേഷം 22 ഓളം ചിത്രങ്ങളിൽ താരം പാടിയിട്ടുണ്ട്. റൺ ബേബി റണ്ണിലെ ആറ്റുമണൽ പായയിൽ എന്ന ഗാനമാണ് അവസാനമായി പാടിയത്.

ലാലേട്ടന്റെ പാട്ട്

English summary
mohanlal and steephan devasi song viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam