»   » പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധായകനായ ഛായാഗ്രാഹകന്‍, അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം!!

പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധായകനായ ഛായാഗ്രാഹകന്‍, അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ആദ്യത്തെ സംവിധാന സംരഭമാണ് ജയിംസ് ആന്റ് ആലീസ്. പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടി. ഇപ്പോഴിതാ സുജിത്ത് രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ സുജിത്ത് വാസുദേവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കുന്നത് സുജിത്ത് വാസുദേവാണ്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ തിരക്ക് കഴിഞ്ഞാലുടന്‍ സുജിത്ത് തന്റെ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.

തിരക്കഥ ഇഷ്ടമായി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തിരക്കഥയുമായി ബന്ധപ്പെട്ട് സുജിത്ത് വാസുദേവ് മോഹലാലിനെ സമീപിച്ചുവെന്നാണ് അറിയുന്നത്. മോഹന്‍ലാലിന് തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും നിലവില്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സുജിത്ത് ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാലിനൊപ്പം

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഉള്‍പ്പടെ മോഹന്‍ലാലിന്റെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് സുജിത്ത് വാസുദേവാണ്. ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സുജിത്ത് വാസുദേവനായിരുന്നു. ഏറ്റവും പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.

ആദ്യത്തെ സംവിധാനസംരഭം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഫാമിലി ഡ്രാമ ചിത്രം ജയിംസ് ആന്റ് ആലീസാണ് സുജിത്ത് വാസുദേവന്റെ ആദ്യ സംവിധാന സംരഭം. ബോക്‌സോഫീസില്‍ മികച്ച വിജയം വിജയം നേടിയിരുന്നു.

മോഹന്‍ലാല്‍ തിരക്കിലാണ്

ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. റിട്ടേയര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. റോക്ലിന്‍ വെങ്കിടേഷിന്റെ ബാനറില്‍ റോക്ലിന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal In Sujith Vasudev's Next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam