»   » ഫേസ്ബുക്കില്‍ ലാലേട്ടന് 10ലക്ഷം ലൈക്ക്‌സ്

ഫേസ്ബുക്കില്‍ ലാലേട്ടന് 10ലക്ഷം ലൈക്ക്‌സ്

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ മോഹന്‍ലാലിന് തുല്യനായി മറ്റൊരു നടനില്ലെന്നകാര്യം എടുത്തുപറയേണ്ടകാര്യമില്ല, അനുദിനം വളരുന്നതാണ് ലാലിന്റെ ആരാധകവൃന്ദം. ഫേസ്ബുക്കിലും ലാലിന് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. ഫേസ്ബുക്കില്‍ പത്തുലക്ഷം ലൈക്കുകള്‍ കടക്കുന്ന ആദ്യ മലയാളിയാണ് ഇപ്പോള്‍ മോഹന്‍ലാല്‍.

തന്റെ പേജ് പത്തുലക്ഷം ലൈക്കുകള്‍ കടന്ന സന്തോഷം മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ആരാധകര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ലാല്‍ സ്വന്തം കൈപ്പടയില്‍ എഴുതിയൊരു കുറിപ്പ് ഫേസുബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ഈ പോസ്റ്റിന് പതിമൂന്നായിരത്തിലേറെ ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞു. 780പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Mohanlal Facebook page

മോഹന്‍ലാലിന് തൊട്ടുപിന്നില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളുമായി നില്‍ക്കുന്നത് പുതുതാരം നസ്രിയ നസീം ആണ്. 9,67,674 ലൈക്കുകളാണ് നസ്രിയയുടെ പേജിനുള്ളത്. നസ്രിയയ്ക്കും പിന്നിലാണ് സൂപ്പര്‍താരം മമ്മൂട്ടിയുടെ പേജ്, മമ്മൂട്ടിയ്ക്ക് 7,81,751 ലൈക്കുകളാണുള്ളത്. മമ്മൂട്ടിയാണോ ലാലാണോ കേമന്‍ എന്നതുസംബന്ധിച്ച് രണ്ടുകൂട്ടരുടെയും ആരാധകര്‍ക്കിടയില്‍ എക്കാലത്തും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രണ്ടു പേരും രണ്ട് തരത്തില്‍ കേമന്മാരാണെന്നകാര്യത്തില്‍ സംശയമില്ലെങ്കിലും ഓണ്‍ലൈന്‍ ആരാധകരുടെ കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് മുന്നില്‍.

കുറച്ചുനാളുകളായി ഇവരില്‍ ആര് ആദ്യം പത്തുലക്ഷം ലൈക്കുകള്‍ നേടുമെന്നതുസംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. എന്തായാലും ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ മലയാളികള്‍ക്കിടയില്‍ തന്നെ മറികടക്കാന്‍ തല്‍ക്കാലം ആരുമില്ലെന്ന് ലാല്‍ തെളിയിച്ചുകഴിഞ്ഞു.

മലയാളത്തിലെ യുവതാരങ്ങളില്‍ ഭൂരിഭാഗം പേരും ഫേസ്ബുക്കില്‍ സജീവമാണ്. പക്ഷേ ഇവരിലാരും ലൈക്കുകളുടെ കാര്യത്തില്‍ ലാലിനോളം വരുന്നില്ല. 2012 മെയ് 30നാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി ഫേസ്ബുക്ക് പേജ് തുടങ്ങിയത്.

English summary
Mohanlal's Facebook page got 1m likes and new he is the one and only Malayali personality on Facebook, who got 10m like.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam