»   » മറ്റൊരു കുടുംബകഥയുമായി വീണ്ടും അവര്‍ എത്തുന്നു

മറ്റൊരു കുടുംബകഥയുമായി വീണ്ടും അവര്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ചില സംവിധായകന്‍-നടന്‍ കൂട്ടുകെട്ടുകളില്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളര്‍പ്പിക്കാറുണ്ട്. അത്തരത്തല്‍ ഒരു കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ ലാല്‍ ടീം. അപ്പുണ്ണി, കളിയിലല്പം കാര്യം, ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, പിന്‍ഗാമി, രസതന്ത്രം ഒടുവിലൊന്നായ സ്‌നേഹവീട് വരെ അതിനുള്ള ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമെല്ലാം സത്യന്‍ അന്തിക്കാടിന്റേത് തന്നെ. അടുത്തവര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Mohanlal and Sathyan Anthikkad

പുതുമുഖങ്ങളുമായി കൂട്ടുചേര്‍ന്ന് പുതിയ വഴികളിലൂടെതന്നെയാണ് ഇപ്പോള്‍ സത്യന്‍ അന്തിക്കാടെന്ന സംവിധായകനും സഞ്ചരിക്കുന്നത്. ഒടുവില്‍ റീലിസ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളില്‍ ആ മാറ്റം പ്രതിഫലിച്ചു. നിവിന്‍ പോളിയും നമിത പ്രമോദും താരജോഡികളായ ചിത്രം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് സത്യന്‍ ഒരുക്കിയത്.

ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥയും മാറ്റത്തിന്റെ പാതയില്‍ തന്നെ. ന്യൂ ജനറേഷന്‍ നായകനായ ഫഹദ് ഫാസിലും അമല പോളുമാണ് ഈ ചിത്രത്തില്‍ താരജോഡികളാകുന്നത്. കലികാല രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യത്തിലൂടെ ദൃശ്യവത്കരിക്കുകയാണ് ചിത്രത്തില്‍ സത്യന്‍ അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയ കഥയുടെ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ സത്യന്‍ മോഹന്‍ലാലുമായി കൈകോര്‍ക്കും.

English summary
While veteran director Sathyan Anthikkad is now busy planning out the shoot of his next film, starring Fahadh Faasil and Amala Paul, buzz is that the project he will begin after this will have Mohanlal in the lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam