»   » അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയില്‍ മോഹന്‍ലാല്‍

അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയില്‍ മോഹന്‍ലാല്‍

Posted By: Staff
Subscribe to Filmibeat Malayalam
ഹാസ്യം കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് ഇക്കാലത്തിനിടയില്‍ മോഹന്‍ലാല്‍ പവവട്ടം തെളിയിച്ചിട്ടുണ്ട്, ഹാസ്യചിത്രമെന്ന ലേബലില്ലാത്ത പടങ്ങളില്‍പ്പോലും ലാലിന്റെ സ്വതസിദ്ധമായ നര്‍മ്മം ഹൈലൈറ്റായിട്ടുണ്ട്. ഇപ്പോഴിതാ ഒരു മുഴുനീള ഹാസ്യചിത്രത്തില്‍ ലാല്‍ നായകനാവുകയാണ്. അച്ചമുണ്ടു അച്ചമുണ്ടു എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയെന്ന ചിത്രത്തിലാണ് ലാല്‍ ഹാസ്യവുമായെത്തുന്നത്.

ഏപ്രില്‍ മാസത്തോടെ ലാല്‍ ചിത്രമായ പെരുച്ചാഴിയുടെ കാര്യം അരുണ്‍ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നാണ് അറിയുന്നത്. രസകരമായ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതില്‍ ആകൃഷ്ടനായ ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നുവത്രേ, ലാലിനെ രസിപ്പിക്കുന്ന നര്‍മ്മരസമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതാം.

അമേരിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയെന്നും സൂചനയുണ്ട്. മാത്രമല്ല അമേരിക്കന്‍ താരമായിരിക്കും ചിത്രത്തില്‍ നായികയാവുകയെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് അരുണ്‍ പറയുന്നത്. ഷൂട്ടിങിനായി അമേരിക്കയിലേയ്ക്ക് പോകാനുള്ള പ്രീപ്രൊഡക്ഷന്‍ ജോലികളും വിസ സംബന്ധമായ കാര്യങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രം കൂടാതെ ഇംഗ്ലീഷില്‍ ഏഴോളം ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്‍ പറയുന്നത് മോഹന്‍ലാലിന്റെ വലിയ അരാധകനാണ് താനെന്നാണ്, മാത്രമല്ല ലാല്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന രീതി ഏറെ രസകരമാണെന്നും അരുണ്‍ പറയുന്നു. അരുണിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ജോലികള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. അതുകഴിഞ്ഞായിരിക്കും പെരുച്ചാഴിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുക.

English summary
Malayalam superstar Mohanlal has joined hands with southern director Arun Vaidyanathan to work in the upcoming comedy ‘Peruchaazhi’, .
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam