»   » ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബിഗ് ബജറ്റില്‍ ഒരുക്കുന്ന ആടു ജീവിതത്തിന് മുമ്പ് ബ്ലസി മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയ തന്മാത്രയുടെ ഹിന്ദി റീമേക്കിങ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. റീമേക്ക് ചിത്രത്തിന് ശേഷമാണ് ആടു ജീവിതത്തിലേക്ക് കടക്കുകയുള്ളുവെന്നും ബ്ലസി പറഞ്ഞു.

പത്ര സമ്മേളനത്തിലാണ് സംവിധായകന്‍ ബ്ലസി തന്റെ പുതിയ ചിത്രത്തെ കുറിച്ച് പുറത്ത് വിട്ടത്. സമൂഹത്തിന്റെ പരിച്ഛേദമാണ് കുടുംബമെന്നും സമൂഹത്തിലുള്ളതെന്തും അത് കുടുംബത്തിലേക്കും പ്രതിഫലിപ്പിക്കുമെന്നും ബ്ലസി പറയുന്നു. പ്രണയം മുതലുള്ള തന്റെ എല്ലാ ചിത്രങ്ങളിലും പറയാന്‍ ശ്രമിക്കുന്നതും അതു തന്നെയാണെന്നും ബ്ലസി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

2005ല്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലുമുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. റീമേക്കിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

ബെന്യാമിന്റെ ആടു ജീവിതം എന്ന നോവിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതാണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.

ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന് മുമ്പ് ബ്ലസിയുടെ മറ്റൊരു ചിത്രം?

തന്മാത്ര റീമേക്കിന് ശേഷമാണ് ആടു ജീവിതത്തിലേക്ക് കടക്കുകയുള്ളൂവെന്നും ബ്ലസി പറയുന്നു.

English summary
Mohanlal Thanmathra Hindi remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam