»   » സുരേഷ് കഥ പറഞ്ഞു, മോഹന്‍ലാല്‍ വീണു

സുരേഷ് കഥ പറഞ്ഞു, മോഹന്‍ലാല്‍ വീണു

Posted By:
Subscribe to Filmibeat Malayalam

ഒരു തിരക്കഥ വായിയ്ക്കുക അതില്‍ സൂപ്പര്‍താരങ്ങള്‍ ആകൃഷ്ടരാവുകയെന്നെല്ലാം പറയുന്നത് ചില്ലറക്കാര്യമല്ല, പ്രത്യേകിച്ചും മലയാളത്തില്‍ മോഹന്‍ലാലിനെപ്പോലെ ഒരാള്‍ തിരക്കഥയില്‍ മയങ്ങി ഡേറ്റ് നല്‍കുകയെന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. അടുത്തിടെ ഇത്തരത്തിലൊരു സംഭവമുണ്ടായി. തമിഴ് ചിത്രമായ ജില്ലയുടെ സെറ്റിലെത്തിയ ഒരു തിരക്കഥാകൃത്ത് മോഹന്‍ലാലിനോട് ഒരു കഥ പറഞ്ഞു, കഥ കേട്ടുകഴിഞ്ഞ ലാല്‍ ഒരുമാറ്റവും കൂടാതെ തിരക്കഥയെഴുതാന്‍ നിര്‍ദ്ദേശിയ്ക്കുകയും താനഭിനയിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

കഥപറഞ്ഞയാള്‍ മറ്റാരുമല്ല ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ നായികാപ്രാധാന്യമുള്ള ചിത്രമായ കഹാനിയുടെ തിരക്കഥാകൃത്ത് സുരേഷ് നായരാണ്. സുരേഷ് പറഞ്ഞ കഥ മോഹന്‍ലാലിന്‍റെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടിയാകുമെന്നാണ് കേള്‍ക്കുന്നത്, അത്രയ്ക്ക് മികച്ച കഥയാണത്രേ സുരേഷ് ലാലിനായി പറഞ്ഞിരിക്കുന്നത്. ലാലിന്റെ ക്രിസ്മസ് ചിത്രമായിട്ടായിരിക്കും ഇത് തിയേറ്ററുകളിലെത്തുകയെന്നാണ് സൂചന.

ലാലിനെ സംബന്ധിച്ച് ഹിറ്റുകള്‍ അനിവാര്യമായ ഒരുകാലമാണിത്. ഏറെ പ്രതീക്ഷകളുമായി വന്ന സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജെന്റില്‍മാന്‍ അത്രകണ്ട് ഉയര്‍ന്നിരുന്നില്ല, മാത്രമല്ല റെഡ് വൈന്‍ എന്ന ചിത്രവും ലാലിന് വലിയ മൈലേജ് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്തതായി കരാര്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം മികച്ചതാക്കുകയെന്നത് ലാലിന്റെ ലക്ഷ്യമാണ്. അതിനായി അദ്ദേഹം മികച്ച കൂട്ടുകെട്ടുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ജോണി ആന്റണിയുടെ ചിത്രത്തില്‍ കഥ മികച്ചതല്ലെന്ന കാരണത്താല്‍ ലാല്‍ പിന്‍മാറിയത് തുടര്‍ച്ചയായി പരാജയം വരുമോയെന്ന ഭീതികൊണ്ടാണെന്നാണ് സൂചന.

English summary
Mohanlal's Christmas release has already got his fans excited as it would have the actor teaming up with Kahaani scribe Suresh Nair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam