»   » സ്‌ക്രീനില്‍ പേരെഴുതി കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും!

സ്‌ക്രീനില്‍ പേരെഴുതി കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും!

Posted By: Sanviya
Subscribe to Filmibeat Malayalam

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് തിയേറ്ററില്‍ പോയി ഒരു സാധരണക്കാരനെ പോലെ സിനിമ കണ്ടിരുന്ന ഒരു കാലമുണ്ട്. അന്ന് സ്‌ക്രീനില്‍ സംഘട്ടനം ത്യാഗരാജന്‍ എന്ന് എഴുതി കാണിക്കുമ്പോള്‍ ലാല്‍ എഴുന്നേറ്റ് നിന്ന് ആവേശത്തോടെ കൈയ്യടിക്കുമായിരുന്നുവത്രേ.

അതേ മോഹന്‍ലാലിന് ത്യാഗരാജനോട് കടുത്ത ആരാധന തന്നെയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ സഞ്ചാരി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മോഹന്‍ലാല്‍ ആദ്യമായി ത്യാഗരാജനെ കാണുന്നത്. തുടര്‍ന്ന് വായിക്കൂ..

Read Also: കിടക്ക പങ്കിട്ടാല്‍, തെന്നിന്ത്യയിലെ നടനും ബോളിവുഡ് നിര്‍മാതാവും പറഞ്ഞത്,ഞെട്ടിക്കുന്ന അനുഭവം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രം.

ത്യാഗരാജനെ കാണുന്നത്

ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് 1981ലെ സഞ്ചാരി. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാല്‍ ത്യാഗരാജനെ കാണുന്നത്.

നിഷ്‌കളങ്കനായ ഒരാള്‍

നെറ്റിയിലും ശരീരത്തുമെല്ലാം ഭസ്മം പൂശിയ ഒരാള്‍. സിനിമയിലെ സ്റ്റണ്ടിന് നിര്‍ദ്ദേശം കൊടുക്കുന്നത് ലാല്‍ കണ്ടു.

പേര് ചോദിച്ചു

പേര് ചോദിച്ചപ്പോള്‍ ത്യാഗരാജന്‍ എന്ന് പറഞ്ഞു. ലാല്‍ ഞെട്ടിതരിച്ച് പോയി. സിനിമയില്‍ തീപ്പൊരി പാറുന്ന സംഘട്ടനം ഒരുക്കുന്ന ആളോ. ലാല്‍ ഞെട്ടിത്തരിച്ച് പോയത്രേ.

ലാലേട്ടന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Mohanlal, Thyagarajan meet first.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam