»   » നരകാധിപനായി മോഹന്‍ലാല്‍

നരകാധിപനായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള സിനിമയില്‍ നവതരംഗത്തിന് തുടക്കമിട്ട ചിത്രമായിരുന്നു ട്രാഫിക്. മോളിവുഡ് അന്നുവരെ കണ്ടിട്ടാത്ത ശൈലിയിലുള്ള കഥയും അവതരണവും കഥാപാത്രങ്ങളുമെല്ലാം നിറഞ്ഞു നിന്ന ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയേയും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ട്രാഫിക് ഹിറ്റായെങ്കിലും രാജേഷ് പിള്ളയുടെ പേരില്‍ പിന്നീടൊരു സിനിമയും തിയറ്ററുകളിലെത്തിയിട്ടില്ല. ട്രാഫിക്കിന്റെ തമിഴ്-ഹിന്ദി റീമേക്കുകളുടെ പിന്നാലെയായിരുന്നു സംവിധായകന്‍ ഇത്രയും കാലം. എന്നാല്‍ ഇത് അനന്തമായി നീണ്ടു പോയതോടെ രാജേഷിന് മലയാളത്തില്‍ നീണ്ട ഗ്യാപ്പ് തന്നെ വന്നു.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ വച്ച് ഒരു ചിത്രം ചെയ്യുന്നുവെന്ന് രാജേഷ് വണ്‍ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരിനെ കുറിച്ച് തീരുമാനമായിരുന്നില്ല. മോഹന്‍ലാല്‍-രാജേഷ് പിള്ള കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് ലൂസിഫര്‍ എന്ന് പേരിട്ടതാണ് പുതിയ വാര്‍ത്ത. നരകാധിപനായ ലൂസിഫറായി മോഹന്‍ലാലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

ഈ അടുത്ത കാലത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണ് ലൂസിഫര്‍. ''മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നല്ല കഥയ്ക്കുള്ള അന്വേഷണത്തിനിടെയാണ് മുരളി ഗോപി കഥ പറയുന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ വിജയത്തോടെ മുരളിക്ക് മലയാളത്തില്‍ നല്ലൊരു പേരുണ്ടായിട്ടുണ്ട്. മുരളിയും എന്നെ പോലെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് പേരെടുക്കുന്നത്''-രാജേഷ് വണ്‍ഇന്ത്യയോട് പറഞ്ഞു.

ട്രാഫിക്കിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത് രാജേഷ് നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഹിന്ദി റീമേക്ക് ഒരുക്കുന്നത് രാജേഷ് തന്നെയാണ്. ഇതിന് ശേഷം മോഹന്‍ലാല്‍ പ്രൊജക്ടിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം.

English summary
As of our information, this new movie featuring the scripts written by Murali Gopy will be titled as 'Lucifer'. Antony Perumbavoor will produce this movie under the banner of Aashirvad Cinemas.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam