»   » സൂപ്പര്‍ഹിറ്റിനൊരുങ്ങി ലാലും ജോഷിയും സുരേഷ് നായരും

സൂപ്പര്‍ഹിറ്റിനൊരുങ്ങി ലാലും ജോഷിയും സുരേഷ് നായരും

Posted By:
Subscribe to Filmibeat Malayalam
Joshi- Mohanlal
മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ബോളിവുഡില്‍ ഹിറ്റായ കഹാനിയെന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് നായര്‍ ഒരുക്കുന്ന തിരക്കഥയില്‍ മോഹന്‍ലാലിനെ നായികനാക്കി ജോഷി ചിത്രമൊരുക്കാന്‍ പോകുന്നുവെന്ന് നേരത്തേ തന്നെ വാര്‍ത്ത വന്നതാണ്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മോഹന്‍ലാലും സുരേഷ് നായരും കൂടിക്കാഴ്ച നടത്തി. ചര്‍ച്ച കഴിഞ്ഞതിന് പിന്നാലെ മോഹന്‍ലാല്‍ അക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. കഹാനി, ഡി ഡെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സുരേഷ് നായരുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റ്.

തിരക്കഥയുടെ ഏകദേശ രൂപവുമായാണ് സുരേഷ് നായര്‍ മോഹന്‍ലാലിനെ കാണാനെത്തിയതെന്നും തിരക്കഥ വായിച്ച് ലാല്‍ ആകെ ആവേശത്തിലായിരിക്കുകയാണെന്നുമാണ് ചലച്ചിത്രലോകത്തുനിന്നുള്ള സൂചനകള്‍.

സുരേഷ് നായരുടെ തിരക്കഥയും മോഹന്‍ലാലിന്റെ സാന്നിധ്യവും ജോഷിയുടെ സംവിധാനവുമായതുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ഈ ചിത്രത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ജോഷി ഇപ്പോള്‍ സുരേഷ് ഗോപിയും ജയറാമും അഭിനയിക്കുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ജോലികഴിഞ്ഞാലുടന്‍ ലാല്‍ ചിത്രത്തിന്റെ ജോലികളിലേയ്ക്ക് ജോഷി കടക്കുമെന്നാണ് അറിയുന്നത്. സലാം കാശ്മീരിന്റെ തിരക്കിനിടയില്‍ അണിയറയില്‍ മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ചര്‍ച്ചകളും മറ്റും സമാന്തരമായി കൊണ്ടുപോവുകയാണ് ജോഷി.

മോഹന്‍ലാലും ജോഷിയുമായി അവസാനം ചെയ്ത ചിത്രം ലോക്പാ്ല്‍ ആയിരുന്നു. വന്‍ പരാജയമായിരുന്നു ഈ ചിത്രത്തിന് നേരിടേണ്ടിവന്നത്. പുതിയ ചിത്രത്തിലൂടെ ലോക്പാലിന്റെ കറ മായ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണത്രേ ജോഷിയും ലാലും.

English summary
It was earlier announced that the Kahaani fame Suresh Nair will script for a Mohanlal project, to be directed by Joshy. Last weekend, the duo met for further discussions

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam