»   » മോഹന്‍ലാല്‍ പെരുച്ചാഴിയെ ഉപേക്ഷിച്ചിട്ടില്ല

മോഹന്‍ലാല്‍ പെരുച്ചാഴിയെ ഉപേക്ഷിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വളരെ നേരത്തേ പ്രഖ്യാപിയ്ക്കപ്പെട്ടൊരു ചിത്രമായിരുന്നു പെരുച്ചാഴി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പെരുച്ചാഴി ഉപേക്ഷിച്ചുവെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മോഹന്‍ലാല്‍ പറയുന്നത് പെരുച്ചാഴി ഉപേക്ഷിച്ചിട്ടില്ലെന്നു തന്നെയാണ്.

2014 പുറത്തിറങ്ങുന്ന തന്റെ മുഴുനീള കോമഡി ചിത്രമായിരിക്കും പെരുച്ചാഴിയെന്ന് ലാല്‍ പറയുന്നു. ഫെബ്രുവരിയില്‍ ചിത്രീരണം തുടങ്ങുന്ന ഈ ചിത്രം ഒരു ആക്ഷേപഹാസ്യചിത്രമായിരിക്കും. ഏറെക്കാലത്തിന് ശേഷം തന്നെത്തേടിയെത്തിയ മുഴുനീള ഹാസ്യ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു.

Mohanlal

ജീവിതത്തെ അത്രവലിയ സംഭവമായി കാണാത്ത ഒരു കെയര്‍ഫ്രീ മെന്റാലിറ്റിയുമായി നടക്കുന്നയാളായിട്ടാണ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നത്. പെരുച്ചാഴിയെന്നുള്ള ചിത്രത്തിന്റെ പേരുമായി ലാലിന്റെ കഥാപാത്രത്തിന് ഒരു ബന്ധമുണ്ട്. എല്ലായിടത്തും കറങ്ങി നടന്ന് പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന തരക്കാരാണ് പെരുച്ചാഴികള്‍, പക്ഷേ കുരുക്കുകളില്‍ നിന്നും അവര്‍ രക്ഷപ്പെടുകയും ചെയ്യും ലാലിന്റെ കഥാപാത്രവും അങ്ങനെ തന്നെയാണ്. കഥയില്‍ ഒരിടത്ത് ലാലിന്റെ കഥാപാത്രം സ്വയം പെരുച്ചാഴിയെന്ന് വിശേഷിപ്പിക്കുന്നുണ്- സംവിധായകന്‍ പറയുന്നു.

ഇപ്പോഴത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കൊപ്പം ഒരു പ്രണയകഥകൂടി ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ചെന്നൈക്കാരനായ അരുണ്‍ വൈദ്യനാഥന്റെ ആദ്യ ചിത്രമാണ് പെരുച്ചാഴി. മലയാളത്തില്‍ സംവിധായകനാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആദ്യ ചിത്രത്തില്‍ ലാലിനെത്തുന്നെ നായകനായി കിട്ടിയത് ഭാഗ്യമാണെന്നും അരുണ്‍ പറയുന്നു.

ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരുകയാണെന്നും നായികയെ തീരുമാനിച്ചിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

English summary
Mohanlal himself announced at a recent event that Peruchazhi would go on floors in February, next year, 2014

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam