»   » കന്നഡയില്‍ രണ്ടാമതൊരു കൈനോക്കാന്‍ ലാലേട്ടന്‍

കന്നഡയില്‍ രണ്ടാമതൊരു കൈനോക്കാന്‍ ലാലേട്ടന്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ബാംഗ്ലൂര്‍: തെന്നിന്ത്യയും കടന്ന് ഹിന്ദി വരെ ന്റ നടനവൈഭവം ഫലപ്രദമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള നടനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. എന്നാല്‍ കന്നഡയില്‍ അത്രയധികം സിനിമകളിലൊന്നും മോഹന്‍ലാല്‍ മുഖം കാണിച്ചിട്ടില്ല. സാന്‍ഡല്‍വുഡ് എന്ന് വിളിക്കപ്പെടുന്ന കന്നഡ സിനിമയിലേക്ക് ഇതാ മോഹന്‍ലാലിന് ഒരു രണ്ടാംവരവ്, കന്നഡയിലെ സൂപ്പര്‍ സ്റ്റാറായ പുനീത് രാജ്കുമാറിനൊപ്പമാണ് ലാലേട്ടന്‍ രണ്ടാമത്തെ സാന്‍ഡല്‍വുഡ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നനത്.

ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. പ്രധാനവേഷത്തിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുനീത് രാജ്കുമാര്‍ ചിത്രത്തിന് വേണ്ടി 20 ദിവസത്തെ ഡേറ്റ് മാത്രമേ നല്‍കിയിട്ടുള്ളൂ, ഇതാണ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലായിരിക്കും എന്ന അഭ്യൂഹത്തിന് കാരണം.

ജനപ്രിയ ക്വിസ് പരിപാടിയുമായി ബന്ധപ്പെട്ട കഥയായിരിക്കും ചിത്രത്തിന്റേത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രീകരണം മെയ് മാസം അവസാനം ആരംഭിക്കും. നേരത്തെ ലവ് 2005 എന്ന കന്നഡ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. വിജയിനോടൊപ്പം തമിഴില്‍ ജില്ല എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.

English summary
Malayalam super star Mohanlal starring in upcoming Kannada movie with Puneeth Rajkumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam