»   » മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ് ഹിറ്റുകളുടെ രാജാക്കന്‍മാര്‍ ഒരുമിക്കുന്നു

മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ് ഹിറ്റുകളുടെ രാജാക്കന്‍മാര്‍ ഒരുമിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു കൂട്ടുകെട്ട് വീണ്ടും സംഭവിക്കുകയാണ്. ഹിറ്റുകളുടെ രാജാക്കന്‍മാരായ മോഹന്‍ലാലും ഷാജി കൈലാസിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രണ്‍ജി പണിക്കര്‍. 8 സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ചെറിയ ചില പിഴവുകളൊഴിച്ചാല്‍ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്.

1997ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'ആറാം തമ്പുരാന്‍' മുതല്‍ 2009ല്‍ എ.കെ.സാജന്റെ തിരക്കഥയില്‍ പുറത്തുവന്ന 'റെഡ് ചില്ലീസ്' വരെ. അതിനിടെ 'നരസിംഹ'വും 'ബാബ കല്യാണി'യുമൊക്കെ വന്നു. 2013ല്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 'ജിഞ്ചറി'ന് ശേഷം മലയാളത്തിന്റെ സ്‌ക്രീനില്‍ ഷാജി കൈലാസിന്റെ സാന്നിധ്യമില്ല.

ഷാജി കൈലാസിന്‍റെ തിരിച്ചു വരവ് മോഹന്‍ലാലിനൊപ്പം

നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവില്‍ തന്നോടൊപ്പം മോഹന്‍ലാലും ഉണ്ടാവുമെന്ന് സംവിധായകന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. രണ്‍ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഷാജി കൈലാസ്-മോഹന്‍ലാല്‍-രണ്‍ജി ടീം ആദ്യമായി ഒന്നിക്കുന്നു

ഇപ്പോഴിതാ ആ പ്രോജക്ട് യാഥാര്‍ഥ്യമാവുന്നു. ഷാജി കൈലാസിന്റെ അടുത്ത സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍ തന്നെ. എഴുതുന്നത് രണ്‍ജി പണിക്കറും.
2001ല്‍ പുറത്തിറങ്ങിയ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം 'പ്രജ'യുടെ രചന രണ്‍ജി പണിക്കരുടേതായിരുന്നു. പക്ഷേ ഷാജി കൈലാസ്-മോഹന്‍ലാല്‍-രണ്‍ജി ടീം ആദ്യമായാണ് ഒന്നിക്കുന്നത്.

ത്രില്ലര്‍ ചിത്രം

പുതിയചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. സാമൂഹിക വിഷയങ്ങളൊക്കെ കടന്നുവരുന്നതാണെങ്കിലും ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയത്തില്‍ ഊന്നലുള്ള ഒന്നായിരിക്കില്ല. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള 'ത്രില്‍' ആണ് സംവിധായകന്റെ വാഗ്ദാനം.

ഹിറ്റുകളുടെ രാജാക്കന്‍മാര്‍ വീണ്ടും ഒരുമിക്കുന്നു

ഹിറ്റുകളുടെ രാജാക്കന്‍മാരായ മോഹന്‍ലാലും ഷാജി കൈലാസിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രണ്‍ജി പണിക്കര്‍. 8 സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ചെറിയ ചില പിഴവുകളൊഴിച്ചാല്‍ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്.

English summary
Mohanlal would soon join hands with film-maker Shaji Kailas, with whom he has done good number of projects in the past. Importantly, the film will have its script written by none other than writer-turned-actor Renji Panicker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam