twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂതറയില്‍ മോഹന്‍ലാലിന് മലബാര്‍ സ്ലാങ്ങ്!

    By Lakshmi
    |

    സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമായ കൂതറ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്. ഇന്നേവരെ ആരും ഒരു സിനിമയുടെ പേരായി ആലോചിക്കുകകൂടി ചെയ്യാന്‍ സാധ്യതയില്ലാത്തൊരു പേരാണ് ശ്രീനാഥ് തന്റെ രണ്ടാം ചിത്രത്തിനിട്ടത്.

    ഇതെന്തൊരു പേര്, ഈ പേരില്‍ വരുന്ന സിനിമ എങ്ങനെയായിരിക്കും എന്നിങ്ങനെ പിന്നീട് ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. പേരിന് പിന്നാലെ ശ്രീനാഥ് കൊണ്ടുവന്ന മറ്റൊരു അതിശയം ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കായിരുന്നു. ഇന്നേവരെ കാണാത്ത ലുക്കില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ കൂതറ വെറും കൂതറയല്ലെന്നകാര്യം എല്ലാവര്‍ക്കും ഉറപ്പായി.

    Koothara


    സ്റ്റില്‍സിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ കൂടി വന്നപ്പോള്‍ കൂതറയില്‍ ശ്രീനാഥ് കാര്യമായി എന്തൊക്കേയോ കരുതിവച്ചിട്ടുണ്ടെന്നുള്ള കാര്യവും ഉറപ്പിക്കാം എന്ന അവസ്ഥയായി. കൂതറയില്‍ വേഷം പോലെ തന്നെ വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ സംസാരവും. മലപ്പുറം ശൈലിയിലുള്ള മലയാളമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പറയുന്നത്. ടീസറില്‍ ഇതിനുള്ള സൂചന ശ്രീനാഥ് നല്‍കിയിട്ടുണ്ട്. ഇങ്ങക്കൊരു വിചാരണ്ട് എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ ഡയലോഗ് തനി മലബാര്‍ ശൈലിയിലുള്ളതാണ്. ് തനി മലപ്പുറം സ്ലാങ്ങിലാണോ അല്ല മലബാറിന്റെ പൊതുവേയുള്ള ശൈലിയിലാണോ മോഹന്‍ലാല്‍ കൂതറയില്‍ സംസാരിക്കാന്‍ പോകുന്നത് എന്നേ ഇനി അറിയാനുള്ളു.

    ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഭരത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ഗൗതമി നായര്‍, ശ്രിത ശിവദാസ്, മധുരിമ, ഭാവന എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. ടീസര്‍ കാണുമ്പോള്‍ ചിത്രത്തിന് ഒരു കാംപസ് ചിത്രത്തിന്റെ സ്വഭാവമുണ്ടെന്നും തോന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനീയറിങ് കോളെജ് ക്യാംപസിലാണ്.

    English summary
    Mohanlal's character in Koothara speaks in Malappuram slang in the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X