»   » മോഹന്‍ലാല്‍ ആരാധകര്‍ക്കായി ക്വിസ്മത്സരം നടത്തുന്നു

മോഹന്‍ലാല്‍ ആരാധകര്‍ക്കായി ക്വിസ്മത്സരം നടത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
ചലച്ചിത്രലോകത്തെ പ്രമുഖ താരങ്ങള്‍ ക്വിസ് പ്രോഗ്രാമുകളും ടോക് ഷോകളുമെല്ലാമായി എത്തുന്നത് പതിവാണ്. പലരും അഭിനയത്തിലെന്നപോലെ ഇത്തരം പരിപാടികളുടെ അവതരണത്തിലും തിളങ്ങാറുണ്ട്. അമിതാഭ് ബച്ചനുള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പരിപാടിയുമായി എത്തിയിട്ടുണ്ട്.

മലയാളചലച്ചിത്രലോകത്ത് ഇത്തരത്തില്‍ തിളങ്ങുന്ന നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി ഉയര്‍ന്ന റേറ്റിങ് ഉള്ളതാണ്.

സുരേഷ് ഗോപിയ്ക്ക് പിന്നാലെ മോഹന്‍ലാലും ഒരു ചോദ്യോത്തര പരിപാടിയുമായി എത്തുകയാണ്, പക്ഷേ ഇത് ചാനലില്‍ അല്ലെന്നുമാത്രം. സ്വന്തം ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ക്വസ് പ്രോഗ്രാം നടത്തുന്നത്.

ടി സി എ കോണ്‍ടസ്റ്റ് എന്നാണ് മോഹന്‍ലാലിന്റെ ക്വിസ് പ്രോഗ്രാമിന്റെ പേര്. ദ കംപഌറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റില്‍ ചോദ്യങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കും. പിന്നീട് ശരിയുത്തരങ്ങളും ഒപ്പം വിജയികളുടെ പേരും പ്രസിദ്ധപ്പെടുത്തും. ഇതാണ് പരിപാടിയുടെ രീതി. അടുത്തിടെ മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സമകാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളില്‍ മോഹന്‍ലാല്‍ സ്വന്തം ബ്ലോഗിലൂടെ അഭിപ്രായപ്രകടനം നടത്താറുണ്ട്. അടുത്തിടെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അനുകൂലിച്ച് ലാലിന്റെ നിലപാട് വിവാദവും ക്ഷണിച്ചുവരുത്തിയിരുന്നു.

English summary
Superstar Mohanlal to start a quiz program on his blog to entertain his fans.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam