»   » ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

By: Rohini
Subscribe to Filmibeat Malayalam

വളരെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലും ലാല്‍ ജോസും ഒന്നിയ്ക്കുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ഇന്റസ്ട്രിയില്‍ ഇത്രയും വര്‍ഷം ഉണ്ടായിട്ടും ഇരുവരും ഒന്നിച്ചൊരു സിനിമ ഇതുവരെ സംഭവിച്ചില്ല എന്ന കൗതുകത്തില്‍ നിന്നാണ് ഈ പ്രതീക്ഷ ജനിക്കുന്നത്.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കോളേജ് അധ്യാപകനായി എത്തുന്നുഎന്നാണ് പുതിയ വാര്‍ത്ത.

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലും ലാല്‍ ജോസും ഒന്നിയ്ക്കുന്ന ചിത്രം ഫുള്‍ ആന്റ് ഫുള്‍ കോമഡി ചിത്രമാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നതാണ്

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

ഇപ്പോള്‍ പുറത്തുവരുന്നത് ലാലിന്റെ വേഷം സംബന്ധിച്ച വിവരങ്ങളാണ്. ചിത്രത്തില്‍ ഒരു കൊളേജ് അധ്യാപകനായിട്ടാണത്രെ ലാല്‍ എത്തുന്നത്.

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

നേരത്തെ പ്രിയദര്‍ശന്റെ ചെപ്പിലും ഷാജോണ്‍ കര്യാലിന്റെ വടക്കും നാഥനിലും മോഹന്‍ലാല്‍ കൊളേജ് അധ്യാപകനായി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ലാല്‍ ജോസ് ചിത്രത്തില്‍ എന്നാണ് വിവരം.

ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വേഷം?

ചിത്രത്തിന്റെ പേരോ നായിക അടക്കമുള്ള മറ്റ് താരങ്ങളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Mohanlal, the magical actor, is back with yet another different role. As per the latest reports, Mohanlal is playing a college lecturer in the upcoming movie, directed by Lal Jose.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam