»   » ഇനി മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് ചതിയ്ക്കും

ഇനി മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് ചതിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ബി. ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയൊരിക്കുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ ലാല്‍ വില്ലന്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുക.

നെഗറ്റീവ് റോളുകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ് ലാല്‍. ഈ ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ ഉണ്ടായിരിക്കുമെന്നും വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. വണ്‍ മാന്‍ മെനി ഫേസസ്... എന്ന ടാഗ് ലൈനിലൂടെ തന്നെ ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഏതാണ്ട് ഊഹിച്ചെടുക്കാവുന്നതാണ്. നന്മയുടെയും തിന്മയുടെയും വിവിധഭാവങ്ങളുള്ള കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിയ്ക്കുക. ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൗശലക്കാരനായ ഒരാള്‍.

എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രം വിശാലമായ ക്യാന്‍വാസില്‍ അനവധി കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചാണത്രെ ഒരുക്കുന്നത്. മാടമ്പിയും ഗ്രാന്റ് മാസ്റ്ററും നേടിയ വിജയം ആവര്‍ത്തിയ്ക്കാനാണ് മിസ്റ്റര്‍ ഫ്രോഡിലൂടെ ഉണ്ണികൃഷ്ണന്റെ ശ്രമം.

എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലായാണ് ചിത്രീകരിയ്ക്കുക.

ലോക്പാല്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ആറുമുതല്‍ അറുപതുവരെ, എന്നിവയാണ് മോഹന്‍ലാലിന്റേതായി വരുന്ന ചിത്രങ്ങള്‍. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം മെയില്‍ മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ആരംഭിക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Superstar Mohanlal is going to be Mr Fraud in B. Unnikrishnan’s next outing. After giving a box-office high with Grandmaster starring Mohanlal, Mr.fraud will see the actor in a negative shade.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam