»   » മോഹന്‍ലാല്‍ വീണ്ടും കന്നഡ ചിത്രത്തില്‍! ഇത്തവണ സൂപ്പര്‍ താരത്തോടൊപ്പം..

മോഹന്‍ലാല്‍ വീണ്ടും കന്നഡ ചിത്രത്തില്‍! ഇത്തവണ സൂപ്പര്‍ താരത്തോടൊപ്പം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാലും കന്നഡയിലെ സൂപ്പര്‍ താരം ഉപേന്ദ്രയും ഒന്നിക്കുന്നു. നാഗണ്ണ സംവിധാനം ചെയ്യുന്ന കണ്ണേശ്വരയിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും കന്നഡയിലെത്തുന്നത്. വേദികയാണ് നായിക.2015 ല്‍ പുറത്തിറങ്ങിയ മൈത്രിയായിരുന്നു മോഹന്‍ലാലിന്റെ ആദ്യ കന്നട ചിത്രം.

കണ്ണേശ്വര ഒരു കമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. കണ്ണേശ്വരയുടെ ചിത്രീകരണം അടുത്ത വര്‍ഷം ബെംഗളൂരുവില്‍ ആരംഭിക്കും. തമിഴ് ,തെലുങ്ക് ഭാഷകളിലും ചിത്രം ചിത്രീകരിക്കും.

Read more: ആമിയുടെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും

mohanlalupendra-13-

നാഗണ്ണ ഉപേന്ദ്ര കൂട്ടുകെട്ടില്‍ കന്നഡയില്‍ ഒട്ടേറേ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. കുടുംബ ,ഗൗരമ്മ എന്നിവയാണ് അവയില്‍ ചിലത്. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന കണ്ണേശ്വരയും ആ വിജയം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

English summary
Mohanlal, who last appeared in the Kannada film Mythri is all set to join hands with Upendra now..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam