»   » സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ വാശി പിടിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് മോഹന്‍ലാല്‍

സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ വാശി പിടിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് മോഹന്‍ലാല്‍

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് വാശിപിടിക്കുന്ന താരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ജാഗരൂകനാണ്. കഴിവകും സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. പോയ വര്‍ഷം തെലുങ്കിലും മോഹന്‍ലാല്‍ വെന്നിക്കൊടി പാറിച്ചിരുന്നു.

ജനതാഗാരേജിലൂടെയും മനമന്ത്രയിലൂടെയുമാണ് തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ചന്ദ്രശേഖര്‍ യെല്‍ട്ടി സംവിധാനം ചെയ്ത മനമന്ത്രയില്‍ സാധാരണക്കാരനായാണ് താരം വേഷമിട്ടത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയെടുത്ത ചിത്രത്തിന് വേണ്ടി സൂപ്പര്‍ സ്റ്റാര്‍ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചത്.

സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു

അഭിനയിക്കുന്ന സിനിമകള്‍ക്കെല്ലാം സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ഇതു തന്നെയാണ് കംപ്ലീറ്റ് ആക്ടര്‍ ചെയ്യുന്നത്. അപ്രതീക്ഷിതമായ കാരണത്താല്‍ താരത്തിന് സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ കഴിയാതെ പോയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ജനതാഗാരേജില്‍ ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞില്ല

വേണ്ടത്ര സമയം ലഭിക്കാത്തതിനാലാണ് ജനതാ ഗാരേജിനു വേണ്ടി മോഹന്‍ലാലിന് സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ കഴിയാതിരുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ താരത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പൂര്‍ണ്ണത വരാന്‍ വേണ്ടി

സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍. ചെയ്യുന്ന കഥാപാത്രത്തിന് പൂര്‍ണ്ണത ലഭിക്കുന്നതിന വേണ്ടിയാണ് സ്വന്തം ശബ്ദം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.

വില്ലനില്‍ അഭിനയിക്കുന്നു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.

English summary
Mohanlal of late has shown interest in doing movies from other languages also. Last year he did two back to back Telugu movies- Manamantha and Janatha Garage. In Manamantha, directed by Chandra Sekhar Yeleti, Mohanlal played a commoner as a Malayali family man based in Hyderabad. The actor himslef dubbed for his role in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam