»   » 'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

By: Rohini
Subscribe to Filmibeat Malayalam

ഒപ്പം അഭിനയിക്കുന്നവരെ മോഹന്‍ലാല്‍ എന്നും കംഫര്‍ട്ടബിളായി നിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. ലാലിനെ പോലൊരു വലിയ നടനൊപ്പം കോമ്പിനേഷന്‍ രംഗം കിട്ടിയാല്‍ സന്തോഷത്തേക്കാളേറെ പേടിയായിരിക്കും മിക്ക പുതുമുഖ താരങ്ങള്‍ക്കും ഉണ്ടാവുക. അത് ഇന്നായാലും അന്നായാലും.

എന്നാല്‍ പഞ്ചാഗ്നി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഗീതയ്ക്ക് പ്രശ്‌നം അത് മാത്രമായിരുന്നില്ല. പതറിപ്പോകുമായിരുന്ന സന്ദര്‍ഭത്തില്‍ ഗീതയ്ക്ക് ധൈര്യം നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു എന്ന് ഷാജി എന്‍ കരുണ്‍ പറയുന്നു.

also read: ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

പഞ്ചാഗ്നിയില്‍ അഭിനയിക്കാനെത്തുമ്പോള്‍ ഗീത മലയാളത്തില്‍ പുതുമുഖമാണ്. ഭാഷയറിയില്ല. എം ടിയുടെ കടുകട്ടിയുള്ള സംഭാഷണശകലങ്ങള്‍ ഒരു വശത്ത്. കര്‍ക്കശക്കാരനായ ഹരിഹരന്‍ എന്ന സംവിധായകന്‍ മറുവശത്ത്. ഏതൊരു പെണ്‍കുട്ടിയും അവിടെ പതറിപ്പോകും.

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

അത് മാറ്റിയെടുത്തത് ലാലാണ്. ഞങ്ങളെല്ലാവരും ഒപ്പമുണ്ടെന്നുള്ള ധൈര്യമാണ് അദ്ദേഹം അവര്‍ക്ക് പകര്‍ന്നുനല്‍കിയത്. സിനിമയില്‍ നാമതിന്റെ തീപ്പൊരി കാണുന്നുണ്ട്. കൊണ്ടും കൊടുത്തും മുന്നേറുന്ന ലാലിന്റെയും ഗീതയുടെയും കഥാപാത്രങ്ങള്‍. അവിടെ ഗീതയില്ലെങ്കില്‍ ലാലില്ല. മറുവശത്ത് ലാലില്ലെങ്കില്‍ ഗീതയുമില്ല.

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

ഏതെങ്കിലും സിനിമയില്‍ ഒരു അഭിനേത്രി മോശമാകുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി മറുവശത്തുള്ള നടനാണ്. എന്തെങ്കിലും ചെയ്യണമെന്ന് നടിയുടെ മനസ്സില്‍ ആഗ്രഹമുണ്ടാകും. പക്ഷേ അതിനുള്ള ധൈര്യമുണ്ടാകില്ല. സന്ദര്‍ഭം കിട്ടുന്നുണ്ടാകില്ല. അതിന് ആത്മധൈര്യമുള്ള ഒരാള്‍ മറുവശത്ത് വേണം. അയാള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഒരു നടിയുടെ പ്രകടനം മോശമാകുന്നത്- ഷാജി എന്‍ കരുണ്‍ പറയുന്നു

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

തനിക്കൊപ്പം നിന്ന് അഭിനയിക്കുന്നവരെ ഇത്രയേറെ പ്രോത്സാഹിപ്പിക്കുന്ന നടന്‍ ലാലിനോളം വേറെ ഒരാളെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം അഭിനയിച്ച പടങ്ങള്‍ മൊത്തം എടുത്ത് പരിശോധിച്ചാലറിയാം. മറുവശം എപ്പോഴും ശക്തമത്തായിരുന്നു. ലാല്‍ വിട്ടുകൊടുക്കുന്നതുകൊണ്ട് മാത്രമത് സംഭവിക്കുന്നതാണ്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസമാണ് ലാലിനെ അതിന് പ്രേരിപ്പിക്കുന്നത് ഷാജി എന്‍ കരുണ്‍ പറഞ്ഞു.

English summary
Mohanlal use to make co-actors comfortable says Shaji N Karun
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam