»   » ഇതോ വില്ലനിലെ വില്ലന്‍? വിശാലിന്റെ കിടന്‍ ഗെറ്റപ്പുമായി വില്ലന്റെ പുതിയ പോസ്റ്റര്‍, ചില നിഗൂഢതകളും?

ഇതോ വില്ലനിലെ വില്ലന്‍? വിശാലിന്റെ കിടന്‍ ഗെറ്റപ്പുമായി വില്ലന്റെ പുതിയ പോസ്റ്റര്‍, ചില നിഗൂഢതകളും?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിന് ഒരു ത്രില്ലര്‍ എന്നതില്‍ കവിഞ്ഞ് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതകളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും. 

വില്ലനിലെ വില്ലനാര്, നായകനോ??? പഞ്ച് ഡയലോഗുമായി വില്ലന്റെ ഓഡിയോ പ്രമോ പ്രേക്ഷകരിലേക്ക്!!!

ഒറ്റ സിനിമ കൊണ്ട് വിശാല്‍ മലയാളം പഠിച്ചു... ഏതൊക്കെ വാക്കുകളാണെന്നല്ലേ..? അതാണ് രസം!!!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. മറ്റ് മൂന്ന് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വിത്യസ്തമാക്കുന്ന ആദ്യ ഘടകം ചിത്രത്തിലെ താരങ്ങള്‍ തന്നെയാണ്. തമിഴ് താരം വിശാലും തെലുങ്ക് താരം ശ്രീകാന്തും ഈ ചിത്രത്തിലെത്തുന്നു. മോഹന്‍ലാലിന്റെ എതിരാളിയായി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്.

വിശാലിന്റെ പോസ്റ്റര്‍

വില്ലന്റെ ആദ്യ പോസ്റ്ററുകള്‍ക്കും ടീസറിനും പ്രേക്ഷകരില്‍ നിന്നും ആരാധകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ മോഹന്‍ലാലിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ഇപ്പോഴിതാ വിശാലിന്റെ കഥാപാത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്.

മാസ് ഗെറ്റപ്പില്‍ വിശാല്‍

ഒരു മാസ് വില്ലന്‍ ലുക്കാണ് ചിത്രത്തില്‍ വിശാലിന് ഉള്ളത്. ബ്രൗണ്‍ ജാക്കറ്റ്, ബ്രൗണ്‍ തൊപ്പി, കൂളിംഗ് ഗ്ലാസ്, ബ്രൗണ്‍ വാച്ച് എന്നിവ ധരിച്ച് മാസ് ലുക്കിലുള്ള വിശാലിന്റെ ചിത്രമടങ്ങിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

വില്ലനായി വിശാല്‍

തമിഴ് സിനിമയിലെ സൂപ്പര്‍ നായകനും നിര്‍മാതാവുമായ വിശാലിന്റെ ആദ്യ മലയാള ചിത്രമാണ് വില്ലന്‍. വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. വിശാലിന്റെ കരിയറിലെ ആദ്യത്തെ വില്ലന്‍ വേഷമാണ് വില്ലനിലേത്.

വ്യത്യസ്തകളുള്ള വില്ലന്‍

വെറുതെ തല്ലുകൊള്ളാന്‍ വേണ്ടി ഉടുത്തൊരുങ്ങി മലയാളത്തിലേക്ക് എത്തിയതല്ല വിശാല്‍. വിശാലിനെ മലയാളത്തില്‍ ആദ്യമായി അവതരപ്പിക്കുമ്പോള്‍ ആ കഥാപാത്രം ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംവിധായകന്‍ ഏറെ പ്രത്യേകതകളുള്ള വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിശാലിനായി സൃഷ്ടിച്ചിരിക്കുന്നത്.

കഥാപാത്രത്തിന്റെ പേരും വിവരങ്ങളും

വിശാലിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് വ്യക്തമാക്കുന്ന പോസ്റ്റര്‍ പുറത്ത് വിട്ടു എന്നല്ലാതെ കഥാപാത്രത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ രഹസ്യമാണ്. വരും ദിവസങ്ങളില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പുറത്ത് വിടുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ആഗ്രഹിച്ചിരുന്ന കഥാപാത്രം

തന്റെ കരയിറില്‍ ആദ്യമായിട്ടാണ് താന്‍ ഒരു നെഗറ്റീവ് കഥപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും അഭിമുഖങ്ങളില്‍ വിശാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന തന്റെ സ്വപ്‌നം സഫലമായി എന്നും വിശാല്‍ പറഞ്ഞിരുന്നു.

വിശാലിനൊപ്പം ഹന്‍സികയും

തമിഴില്‍ നിന്നും വിശാല്‍ മാത്രമല്ല ഹന്‍സിക മോട്ട്‌വാനിയും വില്ലനിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വിശാലിന്റെ ജോഡിയായിട്ടാണ് ഹന്‍സിക ചിത്രത്തിലെത്തുന്നത്. തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.

റിലീസിന് മുന്നേ റെക്കോര്‍ഡുകള്‍

മലയാള സിനിമ റെക്കോര്‍ഡുകളുടെ എണ്ണം നോക്കി സിനിമയെ അളക്കുന്ന കാലത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. വില്ലന്‍ പുറത്തിറങ്ങുന്നത് മലയാളത്തിലെ അന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റ് സിനിമ എന്ന റെക്കോര്‍ഡുമായിട്ടാണ്. 50 ലക്ഷം രൂപയ്ക്ക് ചിത്രത്തിന്റെ ഓഡിയോ അവകാശം ജംഗ്ലി ഓഡിയോ സ്വന്തമാക്കിയത്. ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസിനെത്തിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പൂര്‍ണമായും 8kയില്‍ ചിത്രീകരിക്കുന്ന ഇന്ത്യിലെ ആദ്യത്തെ സിനിമായാണ് വില്ലന്‍.

English summary
Vishal's new poster in Villain release and Director B Unnikrishnan share it through his facebook page. The handsome actor is sporting a mysterious look in the highly intense first official poster. Vishal totally looks different in the new get-up with a grey leather jacket, black sunglass, cap, and stubble.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam