»   » ശ്രീപത്മനാഭന്റെ നടയില്‍ മോഹന്‍ലാല്‍; ഈ മണ്ണിന്റെ മകനായത് അനുഗ്രഹം

ശ്രീപത്മനാഭന്റെ നടയില്‍ മോഹന്‍ലാല്‍; ഈ മണ്ണിന്റെ മകനായത് അനുഗ്രഹം

Written By:
Subscribe to Filmibeat Malayalam

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ ശ്രീപത്മനാഭന്റെ നടയിലെത്തി. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, എം ബി സനില്‍ കുമാര്‍ എന്നിവരോടൊപ്പമാണ് മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്.

ക്ഷേത്ര ദര്‍ശനം നടത്തിയ വിവരം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ക്ഷേത്ര നടയില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

mohanlal

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അപൂര്‍വ്വമായ നിര്‍മ്മിതയാണെന്ന വിസ്മയത്തോടെയാണ് താന്‍ കാണുന്നതെന്നും ഈ മണ്ണിന്റെ പുത്രനാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീ പത്മനാഭക്ഷേത്രം പി ആര്‍ ഒ ബബിലു, എക്‌സിക്യൂട്ടീവ് ഓഫീസറായ കെ എ സതീഷ് ഐ എ എസ് എന്നിവര്‍ ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യം ലാലിന് വിശദീകരിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും

English summary
Mohanlal visits Padmanabhaswamy temple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X