»   » അടുത്ത ജന്മത്തില്‍ ആരാവണം; മോഹന്‍ലാല്‍ പറയുന്നു !!

അടുത്ത ജന്മത്തില്‍ ആരാവണം; മോഹന്‍ലാല്‍ പറയുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അടുത്ത ജന്മത്തില്‍ ആരാവണം എന്ന ചോദ്യത്തിന് എല്ലാവരുടെയും ഉളളില്‍ ഒരു ഉത്തരമുണ്ടായിരിക്കും. എന്നാല്‍ ആ ചോദ്യം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടായാലോ ലാലിന്റെ ഉത്തരം കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് വളകരെയധികം ആകാംഷയും കാണും.

മനോരമ ന്യൂസ് മേക്കര്‍ പ്രഖ്യാപനത്തിനു ശേഷം മുഹമ്മദ് ഹനീഫ് ഐഎഎസ് ആണ് നടനോട് ആ ചോദ്യം ചോദിച്ചത്. ലാല്‍ പറഞ്ഞ മറുപടിയോ?

2016 ലെ ന്യൂസ് മേക്കര്‍ താരം മോഹന്‍ലാല്‍

ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് മോഹന്‍ലാലിനെ വാര്‍ത്താതാരമായി തിരഞ്ഞെടുത്തത്. സാഹിത്യകാരന്‍ എം മുകുന്ദനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മോഹന്‍ലാലിന്റെ ഉത്തരവാദിത്വം കൂടി

വാര്‍ത്താ താരമെന്ന പുരസ്‌കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള മോഹന്‍ലാലിന്റെ ഉത്തരവാദിത്വം കൂട്ടുകയാണെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ജനസ്വാധീനമുളള നടന്‍

ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ ലാലിനു കഴിഞ്ഞിട്ടുണെന്നും മുകുന്ദന്‍ പറഞ്ഞു.

മുഹമ്മദിന്റെ ചോദ്യം

മനോരമന്യൂസ് ന്യൂസ്‌മേക്കര്‍ പ്രഖ്യാപനത്തിനു ശേഷം ഇനിയൊരു കുസൃതി ചോദ്യം ചോദിക്കാനാണ് തനിക്ക് ആഗ്രഹം എന്നു പറഞ്ഞാണ് മുഹമ്മദ് ഈ ചോദ്യം മോഹന്‍ലാലിനോട് ചോദിച്ചത്.

ലാലിന്റെ ഉത്തരം

ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് മോഹന്‍ലാല്‍ ആയി തന്നെ ജനിച്ചാല്‍ മതിയെന്നായിരുന്നു ലാലിന്റെ കുസൃതി നിറഞ്ഞ മറുപടി.

പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നു

പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നതായും ലാല്‍ പറഞ്ഞു.

English summary
mohanlal was asked a question in Manorama Newsmaker 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam