»   » കിലുക്കത്തിന്റെ ഷൂട്ടിങിനിടെ മോഹന്‍ലാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !!

കിലുക്കത്തിന്റെ ഷൂട്ടിങിനിടെ മോഹന്‍ലാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !!

By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ - ജഗതി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിട്ടു. കാല്‍നൂറ്റാണ്ടിനിപ്പുറവും കിലുക്കത്തിന്റെ തിളക്കം അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്നതാണ് ആ ചിത്രത്തിന്റെ വിജയം.

ചിത്രീകരണ സമയത്ത് ചിരിച്ചാല്‍ ആ സിനിമ പ്രേക്ഷകര്‍ വെറുക്കും, കിലുക്കത്തെ കുറിച്ച് അറിയാത്ത ചിലത്


കിലുക്കത്തിന് പിന്നില്‍ പ്രേക്ഷകര്‍ അറിയാത്ത പല കഥകളും ഇതിനോടകം പുറത്തുവന്നു. അതിലൊന്നാണ് ഷൂട്ടിങിനിടെ ലാല്‍ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം. തുടര്‍ന്ന് വായിക്കാം


ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം.. പാട്ട്

ഊട്ടി പട്ടണം കൂട്ടികെട്ടണം എന്ന് തുടങ്ങുന്ന ഗാന രംഗം ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ജഗതി ശ്രീകുമാറും മോഹന്‍ലാലും രേവതിയുമാണ് ഗാനരംഗത്തുള്ളത്. ട്രെയിനിന് മുകളിലാണ് ഷൂട്ടിങ്.


സഞ്ജീകരണങ്ങളില്ലാത്ത ഷൂട്ടിങ്

അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ല. ഒരു സുരക്ഷയുമില്ലാതെയാണ് മൂവരും ട്രെയിനിന് മുകളില്‍ കയറി നിന്ന് അഭിനയിക്കുന്നത്. ജഗതിയുടെ എതിര്‍ വശത്താണ് മോഹന്‍ലാല്‍ നില്‍ക്കുന്നത്. അവര്‍ക്ക് സമീപം രേവതിയും. പെട്ടന്നാണ് താഴ്ന്ന് കിടക്കുന്ന ഒരു ഇലട്രിക് കമ്പി കാണുന്നത്. കണ്ടതും ജഗതി 'ലാലേ കുനിയ്' എന്ന് വിളിച്ചു പറഞ്ഞു. ലാല്‍ പെട്ടന്ന് തല താഴ്ത്തി


തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് നന്ദു

ഒരു സെക്കന്റ് മാറിയിരുന്നെങ്കില്‍ ആ കമ്പി മോഹന്‍ലാലിന്റെ തലയും കൊണ്ട് പോകുമായിരുന്നു എന്ന് ചിത്രീകരണം കണ്ടുകൊണ്ട് നിന്നിരുന്ന നടന്‍ നന്ദു പറയുന്നു.


തിരിഞ്ഞു നോക്കി എന്തിനാ എന്ന് ചോദിച്ചിരുന്നെങ്കില്‍

സാധാരണ ഗതിയില്‍ കുനിയ് എന്ന് വിളിച്ച് പറയുമ്പോള്‍ എന്തിന് എന്ന് ചോദിച്ച് തിരിഞ്ഞു നോക്കുകയാണ് പലരും ചെയ്യാറുള്ളത്. ഒരു ചിന്തയ്ക്കും ഇടം കൊടുക്കാതെയുള്ള ലാലിന്റെ പെട്ടന്നുള്ള ആക്ഷനാണ് അന്ന് ജീവന്‍ രക്ഷിച്ചത്.


English summary
Mohanlal was just escaped an accident while shooting Kilukkam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam