Just In
- 45 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 51 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 55 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 1 hr ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; രാത്രി 11 ന് മുമ്പ് ഒഴിയണമെന്ന് പൊലീസ്, സാധ്യമല്ലെന്ന് കര്‍ഷകര്‍
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി! പ്രതിഷേധങ്ങൾ ഏട്ടന് മുന്നില്‍ ഒന്നുമല്ല, ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളായിരുന്നു ഉടലെടുത്തിരുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാര്‍ക്കുമൊപ്പം മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു പ്രശ്നങ്ങള്‍. സിനിമയില്‍ നിന്നും ഒരാള്‍ മുഖ്യാതിഥിയായി എത്തുന്നതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് ചലച്ചിത്ര, സാംസ്കാരിക, സാഹിത്യ മേഖലകളിലുള്ള നിരവധി പേര് രംഗത്തെത്തിയിരുന്നു.
അടുത്ത വില്ലന്‍ മയക്ക് മരുന്ന്! ഹെറോയീന്റെ അമിത ഉപയോഗം, നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!
അങ്ങനെ ഒരാളെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ് 108 ഓളം വരുന്ന ആളുകള്‍ ചേര്‍ന്ന് ഒപ്പിട്ടൊരു മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ പേര് അതില്‍ പറഞ്ഞില്ലെന്ന് പറഞ്ഞങ്കിലും മോഹന്‍ലാലിനെതിരെയുള്ള പരാതിയായിരുന്നു. ഇന്നലെ മുതല്‍ മോഹന്‍ലാലിന് പിന്തുണയുമായി നിരവധി പേര് എത്തുകയും ചെയ്തിരുന്നു. തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനാണെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

മോഹന്‍ലാല്‍ പങ്കെടുക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നടന് മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി എകെ ബാലന് എന്നിവരുമായി താരം സംസാരിച്ചിരുന്നു. താന്‍ ചടങ്ങിനെത്തുമെന്ന് ഇരുവരോടും മോഹന്‍ലാല്‍ സമ്മതിച്ചിരിക്കുകയാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഔദ്യോഗിക ക്ഷണം
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം മാത്രമേ ഇന്ന് ലാലിന് കൈമാറിയുള്ളു. അമ്മ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്കുന്ന സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ലാല്‍ ചടങ്ങിനെത്തുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് പറഞ്ഞ് ആരും നിവേദനം നല്‍കിയിട്ടില്ലെന്നും മന്ത്രി ബാലന് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ കുറയുമെന്ന് പറയുന്നതില്‍ യുക്തിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞിരുന്നത്..
തന്റെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങളെ കുറിച്ചും ചടങ്ങില്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ചും മോഹന്‍ലാല്‍ തന്നെ തുറന്ന് സംസാരിച്ചിരുന്നു. എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ണിപ്പെരിയാറില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് എന്റെ ജോലിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പ്രസ്താവന പുറത്തിറക്കി
ഡോ ബിജുവായിരുന്നു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി ആദ്യമെത്തിയത്. ശേഷം ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര, സാംസ്കാരിക, സാഹിത്യ മേഖലകളില്‍ നിന്നുമുള്ള 108 ഓളം പേര് ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ മോഹന്‍ലാലിന്റെ പേരില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്നൊരു മുഖ്യാതിഥി ചടങ്ങില്‍ എത്തരുത് എന്നായിരുന്നു ഒരു വിഭാഗം ആളുകള്‍ പുറത്തിറിക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

ജേതാക്കളെ ചെറുതാക്കും..
മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണയത്തില്‍ പുരസ്കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടിയാകും അത്. അത്തരം ഒരു കീഴ്വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാസം്കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രമായിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുമന്ന ഒരു കീഴ്വഴക്കം ആയ് മാറും. എന്നിങ്ങനെയാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.