»   » എരിയുന്ന കനല്‍ ഖത്തറില്‍

എരിയുന്ന കനല്‍ ഖത്തറില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

എം പത്മകുമാര്‍ ഒരുക്കുന്ന കനലിന്റെ അടുത്ത ഷെഡ്യൂള്‍ ഖത്തറില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഹണിറോസാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാലും അനൂപ് മേനോനും ചേര്‍ന്നുള്ള രംഗങ്ങളാണ് ഖത്തറില്‍ ചിത്രീകരിക്കുന്നത്. പത്ത് ദിവസത്തെ ഷൂട്ടിങാണ് ഖത്തറില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ഖത്തര്‍ ഷെഡ്യൂളുകളില്‍ ഉണ്ടാകും.

with Honey Rose at Kanal location

Posted by Mohanlal on Saturday, July 18, 2015

ശിക്കാറിന്റെ ശ്രദ്ധേയമായ വിജയത്തിന് ശേഷം മോഹന്‍ലാലും എം പത്മകുമാറും എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹൈദരബാദ്,ഗോവ, ദുബായ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച കനല്‍ ഹൈദരബാദിലെഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒക്ടോബറിലാണ് കനല്‍ തിയറ്ററുകളില്‍ എത്തുക.

English summary
After the action-thriller Shikkar, actor Mohanlal is joining hands with M Padmakumar and scriptwriter Suresh Babu again for the second time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam