»   » എന്‍റെ ഉള്ളടക്കത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, ഏത് കാറ്റിലും ഇളകില്ല ;മോഹന്‍ലാല്‍

എന്‍റെ ഉള്ളടക്കത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, ഏത് കാറ്റിലും ഇളകില്ല ;മോഹന്‍ലാല്‍

By: Nihara
Subscribe to Filmibeat Malayalam

എല്ലാ മാസവും ബ്ലോഗെഴുതാറുണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാട് ബ്ലോഗെഴുത്തിലൂടെയാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഇത് സോഷ്യല്‍ മീഡിയയില്‍ വിവാദമാവുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്യാറുണ്ട്. എന്നാല്‍ യാത്രയിലായതിനാല്‍ ഡിസംബറില്‍ ബ്ലോഗെഴുത്തുമായി ജനങ്ങള്‍‍ക്കു മുന്നില്‍ എത്താന്‍ കഴിയില്ലെന്ന് താരം അറിയിച്ചിരുന്നു.

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ബ്ലോഗുമായി താരം രംഗത്തെത്തിയിരിക്കുന്നത്. താന്‍ എഴുതിയ ഉള്ളടക്കത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിമര്‍ശനങ്ങളും ട്രോളുകളൊന്നും തന്നെ ബാധിക്കില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

ഇതൊന്നും എന്നെ ബാധിക്കില്ല

ആറുവര്‍ഷമായി മോഹന്‍ലാല്‍ ബ്ലോഗെഴുതാന്‍ തുടങ്ങിയിട്ട്. ബ്ലോഗെഴുത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. ഇതുവരെ കേട്ട പഴികള്‍ക്കെല്ലാമുള്ള മറുപടി പുതിയ ബ്ലോഗിലുണ്ട്.

വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍

എങ്ങേട്ടും ചായുവുകളില്ലാതെയാണ് താന്‍ നില്‍ക്കുന്നത്. തന്റെ എഴുത്തിനെയും നിലപാടുകളേയും ആളുകള്‍ അവര്‍ക്കാവശ്യമുള്ള രീതിയിലേക്ക് വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്.

വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കില്ല

ആളുകള്‍ എന്തു പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല. ചീത്ത പറഞ്ഞാലും കലഹിച്ചാലും അതൊന്നും തന്നെ ബാധിക്കില്ല. ഏത് കാറ്റിലും താന്‍ ഇളകാതെ നില്‍ക്കും.

താത്വികമായ അവലോകനം

വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍ എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗില്‍ ബുദ്ധ സന്ന്യാസിയായ തിച്ച് നാത് ഹാനിനെ കൂട്ടുപിടിച്ചുകൊണ്ട് സൈദ്ധാന്തിക തലത്തിലുള്ള മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

ബ്ലോഗ് വായിക്കാം

English summary
Mohanlal's new blog.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam