»   » ലാലിന്റെ 10 നായികമാര്‍

ലാലിന്റെ 10 നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ വരെ മോഹന്‍ലാലിനൊപ്പം നൂറിലധികം നായികമാരാണ് അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ പൂര്‍ണിമ ജയറാം മുതല്‍ ജന്റില്‍മാനിലെ മംമ്ത വരെ മലയാളത്തില്‍ അഭിനയിച്ച നായികമാരെല്ലാം ലാലിനൊപ്പം നായികയായിട്ടുണ്ട്.

അതതു സമയത്തെ ചെറുപ്രായക്കാരായ നായികമാരെയാണ് ലാല്‍ എപ്പോഴും കൂടെ അഭിനയിപ്പിക്കാറുള്ളത്. പ്രായം കൂടിയെങ്കിലും നായികയുടെ പ്രായം കൂടിയിട്ടില്ല.

ലാലിനൊപ്പം അടുത്തിടെ അഭിനയിച്ച പ്രായം കുറച്ച നായികമാര്‍ ഇവരൊക്കെയാണ്.

ലാലിന്റെ 10 നായികമാര്‍

സിദ്ദീഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജ്ന്റില്‍ മാനില്‍ നാലു നായികമാരുണ്ടെങ്കിലും ശരിക്കും തിളങ്ങിയത് മംമ്ത തന്നെ. ചിത്രത്തിനൊടുവില്‍ ലാല്‍ ജീവിത സഖിയാക്കുന്നതും മംമ്തയുടെ കഥാപാത്രത്തെ തന്നെ.

ലാലിന്റെ 10 നായികമാര്‍

ലേഡീസ് ആന്‍ഡ് ജന്റില്‍മാനില്‍ ലാലിന്റെ ഭാര്യയായിട്ടാണ് മീര അഭിനയിക്കുന്നതെങ്കിലും രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മീര ശരിക്കും സ്‌കോര്‍ ചെയ്തത്. സത്യന്‍ അന്തിക്കാടിന്റെ ഈ ചിത്രത്തില്‍ പ്രായത്തിനൊത്ത വേഷമായിരുന്നു മീരയ്ക്ക്.

ലാലിന്റെ 10 നായികമാര്‍

ലേഡീസ് ആന്‍ഡ് ജന്റില്‍ മാനില്‍ ലാലിനൊപ്പം ചെറിയ വേഷം ചെയ്‌തെങ്കിലും വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ ലാലിന്റെ നായികയായിരുന്നു പത്മപ്രിയ.

ലാലിന്റെ 10 നായികമാര്‍

ബി. ഉണ്ണികൃഷ്ണന്റെ മാടമ്പിയിലാണ് കാവ്യ ലാല്‍ ചിത്രത്തിലെ നായികയാകുന്നത്. പിന്നീട് ജോഷിയുടെ ചൈന ടൗണ്‍, ലോക്പാല്‍ എന്നിവയിലും അഭിനയിച്ചു.

ലാലിന്റെ 10 നായികമാര്‍

ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് അമല ലാലിന്റെ നായികയായത്. ചാനല്‍ റിപ്പോര്‍ട്ടറായിട്ടാണ് അമല അഭിനയിച്ചത്. ആറ്റുമണല്‍ പായയില്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ രണ്ടുപേരും ഇഴുകി ചേര്‍ന്നഭിനയിച്ചു.

ലാലിന്റെ 10 നായികമാര്‍

രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിലാണ് കനിഹ ലാലിന്റെ നായികയാകുന്നത്. ലാലിന്റെ നന്ദനില്‍ നിന്ന് വിവാഹമോചനം തേടിയ കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിച്ചത്

ലാലിന്റെ 10 നായികമാര്‍

തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയായ നയന്‍താര ഫാസിലിന്റെ വിസ്മയ തുമ്പത്തിലൂടെ ലാല്‍ നായികയായി.

ലാലിന്റെ 10 നായികമാര്‍

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചോട്ടാ മുംബൈ, അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ ഭാവന ലാലിന്റെ നായികയായി.

ലാലിന്റെ 10 നായികമാര്‍

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍ഡ് മാസ്റ്ററിലൂടെ പ്രിയാമണി ആദ്യമായി ലാലിന്റെ നായികയായി.

English summary
Mohanlal with actresses: Ten famous girls who acted recently with him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam