»   » കന്നഡച്ചിത്രത്തില്‍ മോഹന്‍ലാല്‍ ശാസ്ത്രജ്ഞന്‍

കന്നഡച്ചിത്രത്തില്‍ മോഹന്‍ലാല്‍ ശാസ്ത്രജ്ഞന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും വിജയും ചേര്‍ന്നഭിനയിക്കുന്ന ജില്ല ലാലിന്റെയും വിജയയുടെയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജില്ലപ്രഖ്യാപിച്ച അന്നുമുതല്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലായിടത്തും നിറയുകയാണ്. ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗറ്റപ്പിലാണ് ലാല്‍ എത്തുന്നത്. ജില്ലയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ജില്ല കഴിഞ്ഞാല്‍ ഉടന്‍ തന്നെ മോഹന്‍ലാല്‍ എത്തുക കന്നഡച്ചിത്രത്തിലാണ്. കന്നഡയിലെ പ്രമുഖതാരം പുനീത് രാജ്കുമാറിനൊപ്പമാണ് ലാല്‍ അഭിനയിക്കുന്നത്. മൈത്രിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വേദ ശാസ്ത്രിയാണ് നായികയാവുകുന്നത്. ലാലും വേദയും ചേര്‍ന്നുള്‌ല സീനുകള്‍ ഇതിനകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

Mohanlal

ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അന്നുമുതല്‍ ചിത്രത്തിന്റെ പേരിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ പേര് മൈത്രിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു.

മോഹന്‍ലാലും വേദയും തമ്മിലുള്ള സീനുകള്‍ ചിത്രീകരിക്കുന്ന സമയത്ത് പുനീത് ഒഴിവുകാലം ചെലവിടാനായി അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു. ഇനി ചിത്രീകരിക്കാനുള്ളത് പിനീതും ലാലും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ചിത്രമാണ് മൈത്രിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗിരിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Mohanlal will be making his comeback to Sandalwood with Puneet Rajkumar starrer Mythri.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam