»   » സാഗര്‍ കോട്ടപ്പുറത്തെ ഓര്‍ക്കുന്നില്ലേ...

സാഗര്‍ കോട്ടപ്പുറത്തെ ഓര്‍ക്കുന്നില്ലേ...

Posted By:
Subscribe to Filmibeat Malayalam
Sagar Kottappuram
അയാള്‍ കഥയെഴുതുകയാണ് എന്ന കമല്‍ ചിത്രത്തിലൂടെ മോഹന്‍ലാല്‍ അനശ്വരമാക്കിയ കഥാപാത്രം. പൈങ്കിളിവാരികളുടെ ഇഷ്ട എഴുത്തുകാരന്‍ സാഗര്‍ കോട്ടപ്പുറം.  മോഹന്‍ലാല്‍ പത്രപ്രവര്‍ത്തകനായും എഴുത്തുകാരനായും നിരവധി വേഷംചെയ്തിട്ടുണ്ട്. ഹരിഹരന്റെ പഞ്ചാഗ്നിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അഗ്നിദേവനിലും പത്രപ്രവര്‍ത്തന്റെ വേഷം തന്നെ. സിനിമയ്ക്കു പുറത്തും ലാല്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ തന്നെ. ബ്ലോഗ്, പുസ്തകം, യാത്രാ എഴുത്ത് എന്നിങ്ങനെ അക്ഷരം കൊണ്ട് അത്ഭുതമുണ്ടാക്കാന്‍ ലാലിനു സാധിക്കുന്നുണ്ട്.

സിനിമയില്‍ എത്തി വര്‍ഷം കുറച്ചായെങ്കിലും ഒരു സിനിമയ്ക്ക് കഥയെഴുതാന്‍ ലാല്‍ ശ്രമിച്ചിരുന്നില്ല. നിര്‍മാണത്തില്‍ കൈവച്ചുവെങ്കിലും സംവിധാനമോ തിരക്കഥാ രചനയോ ലാല്‍ ചെയ്തിരുന്നില്ല. എന്നാല്‍ ലാല്‍ എഴുതുന്ന തിരക്കഥപൂര്‍ത്തിയായി വരികയാണ്. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് അഘോഷിക്കാന്‍ വലിയൊരു അവസരമാണ് ലാല്‍ ഉണ്ടാക്കാന്‍ പോകുന്നത്.

മെഡിക്കല്‍ സയന്‍സും ആശുപത്രിയും രോഗികളുമെല്ലാം നിറഞ്ഞൊരു കഥയാണ് ലാല്‍ എഴുതി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. തല്‍ക്കാലം സംവിധാനം ചെയ്യുന്നില്ലെങ്കിലും ലാലിന്റെ ഇഷ്ട സുഹൃത്തായിരിക്കും സംവിധാനം ചെയ്യുന്നത്. അമ്മ ആശുപത്രിയില്‍ കിടന്നപ്പോള്‍ മനസ്സില്‍ കൊളുത്തിയ ആശയമാണ് ലാല്‍ കടലാസിലേക്കു പകര്‍ത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണം ആശിര്‍വാദ് ഫിലിംസിനായിരിക്കും. അടുത്ത വര്‍ഷത്തോടെ ഈ പ്രൊജക്ട് തിയറ്ററിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

English summary
Mohanlal Writing story for a movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X