»   » ദിലീപ് ബുക്ക് ചെയ്തിരുന്ന തിയേറ്ററുകളെല്ലാം മോഹന്‍ലാലിന്,രാമലീല വൈകുന്നതിന്റെ മറ്റൊരു കാരണം

ദിലീപ് ബുക്ക് ചെയ്തിരുന്ന തിയേറ്ററുകളെല്ലാം മോഹന്‍ലാലിന്,രാമലീല വൈകുന്നതിന്റെ മറ്റൊരു കാരണം

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം. ജൂലൈ ഏഴിന് ചിത്രം തിയേറ്ററികളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിലീസ് മാറ്റിയതായി പിന്നീട് അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ പണി പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകുന്നതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

ജൂലൈ 21ലേക്കാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം രാമലീലയ്ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന തിയേറ്ററുകളില്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. സൗത്ത് ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിശ്വാസമുണ്ട്, റിലീസ് വൈകുന്നത്?

ചിത്രത്തില്‍ വലിയ പ്രതീക്ഷയുള്ളതായാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. നിലവിലെ ദിലീപിന്റെ പ്രശ്‌നങ്ങള്‍ ചിത്രത്തെ പ്രതിസന്ധിയിലാക്കുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും ചിത്രം നന്നായാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി.

പുലിമുരുകന് ശേഷം

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം ടോമിച്ചന്‍ മുകളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. നവാഗതനായ അരുണ്‍ഗോപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തിയേറ്ററുകളില്‍ ത്രിഡി പുലിമുരുകന്‍

രാമലീലയുടെ റിലീസ് ഡേറ്റ് നീട്ടിയതോടെ തിയേറ്ററുകളിലേക്ക് മോഹന്‍ലാലിന്റെ പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിക്കും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സൗത്ത് ലൈവിനോടാണ് ഇക്കാര്യം അറിയിച്ചത്.

ഹോളിവുഡ് ചിത്രത്തിനും

അതേസമയം രാമലീല പ്രദര്‍ശിപ്പിക്കാന്‍ ഇരുന്ന എല്ലാ തിയേറ്ററുകളും പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കില്ലെന്നാണ് അറിയുന്നത്. ഹോളിവുഡ് ചിത്രം സ്‌പൈഡര്‍മാന്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഹോം കമിങ് എന്ന പേരിലാണ് സ്‌പൈഡര്‍മാന്റെ പുതിയ പതിപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

രാമലീല പൂര്‍ത്തിയാകുന്നു

ദിലീപിന്റെ രാമലീലയുടെ ഡബ്ബിങ് പൂര്‍ത്തിയായതായി ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. എന്നാല്‍ സെന്‍സറിങ് പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ കാരണമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

രാമലീല- പ്രമേയം

രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമാണ് ചിത്രം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. സച്ചിയുടേതാണ് തിരക്കഥ.

English summary
Mohanlala Pulimurugan 3d released on july 7.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam