»   » സെല്‍ഫി എടുത്തു.. സുഖാന്വേഷണവും നടത്തി, ജാഡയില്ലാതെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവ്!!

സെല്‍ഫി എടുത്തു.. സുഖാന്വേഷണവും നടത്തി, ജാഡയില്ലാതെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവ്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് നീരാളി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്. മുംബൈയിലാണ് ചിത്രത്തിന്റെ അവസാന ഭാഗത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അതിനിടെയാണ് ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റി വെച്ച് മോഹന്‍ലാല്‍ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മോഹന്‍ലാലിന്റെ അപ്രതീക്ഷ വരവ് ശരിക്കും ആരാധകരെ അത്ഭുതപ്പെടുത്തി.

കുട്ടനാട്ടുകാരനായി വീണ്ടും കുഞ്ചാക്കോ ബോബന്‍, കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസര്‍!!


മുംബൈയില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് അറിഞ്ഞ് മോഹന്‍ലാല്‍ ആരാധകര്‍ താരത്തിനെ കാണാനായി ഷൂട്ടിങ് സ്ഥലം തിരഞ്ഞ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയിരിക്കെയാണ് മലയാളികളായ ആരാധകരെ കാണാനും ചടങ്ങില്‍ പങ്കെടുക്കാനുമായി മോഹന്‍ലാല്‍ എത്തിയത്. ചടങ്ങില്‍ എത്തിയ മോഹന്‍ലാല്‍ ആരാധകരോട് സുഖാന്വേഷണം നടത്തി. പിന്നെ കൂട്ട സെല്‍ഫിയുമെടുത്തു.


neerali

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആരാധകര്‍ ഇതുവരെ കാണാത്ത ഒരു കിടിലന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.


neeralimovie

മൂണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മിക്കുന്നത്. 2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ നീരാളി ഏപ്രില്‍ മാസത്തില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് നീരാളി എന്ന് കേള്‍ക്കുന്നുണ്ട്. സജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Mohanlal's Neerali shooting progressing in Mumbai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam