»   » രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍-മോഹന്‍ലാല്‍

രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍-മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഷൂട്ടിങ്ങ് മാറ്റിവെയ്ക്കുകയും ചെയ്തുവെന്ന വാര്‍ത്ത ആരാധകരെ ചല്ലറയൊന്നുമല്ല വിഷമിപ്പിച്ചത്. ലാലേട്ടന് എന്തുപറ്റിയെന്നറിയാതെ ഫേസ്ബുക്കിലും ബ്ലോഗിലും മാധ്യമങ്ങളായ മാധ്യമങ്ങളിലും മുഴുവന്‍ തിരഞ്ഞവര്‍ കുറച്ചൊന്നുമല്ല. 'ദേഹാസ്വാസ്ഥ്യം' എന്ന വാക്കിന്റെ ആഴവും പരപ്പും തന്നെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്.

എന്നാല്‍ ലാലേട്ടന് മറ്റൊന്നുമായിരുന്നില്ല, വെറും ചിക്കന്‍പോക്‌സ്. ഷൂട്ടിങ്ങിനിടെ ചിക്കന്‍ പോക്‌സ് പിടിപെട്ടതും രോഗബാധിതനായി കിടക്കുന്നതിനിടെ താന്‍ ചിന്തിച്ചുകൂട്ടിയതുമായി കാര്യങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍താരം ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചുകഴിഞ്ഞു. ചിക്കന്‍പോക്‌സിന്റെ ലാല്‍ സ്‌റ്റൈല്‍ അല്ലെങ്കില്‍ രോഗത്തെ നേരിടേണ്ടതിന്റെ ലാല്‍ സ്‌റ്റൈല്‍ അതാണ് പുതിയ പോസ്റ്റ്. നല്ല വായനാസുഖം തരുന്ന ഈ ബ്ലോഗ് പോസ്റ്റ് ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

Mohanlal's New Blog Post About Chickenpox

രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍- എന്നാണ് ചിക്കന്‍പോക്‌സ് പോസ്റ്റിന് ലാല്‍ പേരിട്ടിരിക്കുന്നത്. രണ്ടാഴ്ചയായി താന്‍ ചിക്കന്‍ പോക്‌സ് പിടിപെട്ട് കിടക്കുകയായിരുന്നുവെന്നും സാധാരണഗതിയില്‍ ചെറുരോഗങ്ങള്‍ക്കൊന്നും താന്‍ വശപ്പെട്ടുകൊടുക്കാറില്ലെന്നും ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാറില്ലെന്നും ലാലേട്ടന്‍ പറയുന്നു. ഇതിന് കാരണമെന്തെന്നാല്‍ ഷൂട്ടിങ് മുടങ്ങിയാല്‍ അത് പലരെയും ബാധിയ്ക്കും അതുകൊണ്ട് താന്‍ ചെറിയ ബുദ്ധിമുട്ടുകളെല്ലാം സഹിയ്ക്കുമെന്നും പക്ഷേ ചിക്കന്‍പോക്‌സിന് മുന്നില്‍ മുട്ടുകുത്തിപ്പോയെന്നും ലാല്‍ പറയുന്നു.

കുറേ ദിവസം ഒന്നും ചെയ്യാതെ കിടപ്പായിരുന്നു. ഒരു മിനിട്ടുപോലും ഒഴിവില്ലാതെ ഓടിക്കൊണ്ടിരുന്ന എന്നെ എനിയ്ക്ക് മാത്രമായി തിരിച്ചുകിട്ടിയ സുഖം വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ കിടക്കുമ്പോള്‍ കാറ്റുപോലെ ചില ചിന്തകള്‍ എന്റെ മനസില്‍ വന്നുപോയി. അത് രോഗം എന്ന അവസ്ഥയെക്കുറിച്ചും മനുഷ്യശരീരം എന്ന മാന്ത്രിക യന്ത്രത്തെക്കുറിച്ചുമായിരുന്നു.

രോഗത്തെയും ശരീരത്തെയും കുറച്ച് ഏറെ എഴുതിയിട്ടുണ്ട് പോസ്റ്റില്‍. ഓരോ രോഗത്തെയും ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കുവാനും ആദരിക്കുവാനുമാണ് തന്നെ പഠിപ്പിക്കുന്നതെന്ന് താരം പറയുന്നു. രോഗത്തെ ആഘോഷമാക്കുകയെന്ന് ഓഷോ രജനീഷ് പറഞ്ഞത് മിക്കവരും തെറ്റായാണ് മനസിലാക്കിയത്. ആഘോഷം എന്ന വാക്കിന് ആട്ടവും പാട്ടും എന്നല്ല ഇവിടെ അര്‍ത്ഥം. മറിച്ച ്‌പോസിറ്റീവ് എന്നാണ്. രോഗത്തെയും പോസിറ്റാവായി കണ്ടാല്‍ രോഗത്തില്‍ നിന്നും പൂക്കള്‍ വിടരും. കലയുടെ ചിന്തയുടെ തിരിച്ചറിവിന്റെ വിനയത്തിന്റെ, അനുകമ്പയുടെ, ശരീരസ്‌നേഹത്തിന്റെ, കരുതലിന്റെ നൂറ് നൂറ് പൂക്കള്‍. ഈ പാഠം പകര്‍ന്നതിന് വന്നുപോയ രോഗകാലമേ നന്ദി- ഇങ്ങനെയാണ് ലാലിന്റെ പോസ്റ്റ് അവസാനിയ്ക്കുന്നത്.

English summary
Super Star Mohanlal shared his Chikenpox experience and vecation thoughts with his fan on his blog.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam