»   » തന്നോട് ഇഷ്ടമുള്ളവരല്ല വിരോധമുളളവരാണ് അങ്ങനെ പറയുന്നതെന്ന് സത്യന്‍ അന്തിക്കാടിനോട് മോഹന്‍ലാല്‍

തന്നോട് ഇഷ്ടമുള്ളവരല്ല വിരോധമുളളവരാണ് അങ്ങനെ പറയുന്നതെന്ന് സത്യന്‍ അന്തിക്കാടിനോട് മോഹന്‍ലാല്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

2013 ല്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. ആ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി ഇറങ്ങിയ ചിത്രത്തോട് മത്സരിക്കാന്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയ കഥയും ഉണ്ടായിരുന്നു.

ദൃശ്യം തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇന്ത്യന്‍ പ്രണയ കഥ തരക്കേടില്ലാത്ത വിജയം നേടിയാണ് മുന്നേറിയത്. പക്ഷേ ദൃശ്യത്തെ ഉയര്‍ത്തിക്കാട്ടി സത്യന്‍ അന്തിക്കാടിന്റെ പേരിലുളള വ്യാജ ഫേസ് ബുക്ക് അക്കൌണ്ടില്‍ നിന്നും വരുന്ന കമന്റുകളൊന്നും സംവിധായകന്‍ അറിഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

ദൃശ്യത്തോടൊപ്പം റിലീസ് ചെയ്ത പ്രണയകഥ

ദൃശ്യത്തോടൊപ്പം റിലീസ് ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയതിന്റെ ഒരു ഘടകം സത്യന്‍ അന്തിക്കാട് ചിത്രമെന്ന നിലയിലായിരുന്നു. ഫഹദ് ഫാസിലും അമല പോളുമായിരുന്നു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യന്‍ അന്തിക്കാടിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇന്ത്യന്‍ പ്രണയ കഥയുടെ വിജയത്തിനു കാരണം ദൃശ്യമാണെന്ന രീതിയിലുളള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്

ടിക്കറ്റു കിട്ടാത്തവര്‍ പ്രണയകഥയ്ക്കു കയറി

ദൃശ്യത്തിനു ടിക്കറ്റു കിട്ടാത്തവര്‍ ഇന്ത്യന്‍ പ്രണയ കഥയ്ക്കു കയറുകയായിരുന്നെന്നാണ് കമന്റുകളിലൊന്ന്

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ച് കാര്യം തിരക്കി

വിവരമറിഞ്ഞ മോഹന്‍ലാലും ദൃശ്യത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സത്യന്‍ അന്തിക്കാടിനെ വിളിച്ച് കാര്യമന്വേഷിച്ചു

സംഭവമറിയാതെ സത്യന്‍ അന്തിക്കാട്

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണമൊന്നും സത്യന്‍ അന്തിക്കാട് അറിഞ്ഞിരുന്നില്ല. ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് ആരാധകര്‍ അങ്ങനെ ചെയ്യുന്നതെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി.

മോഹന്‍ലാല്‍ പറഞ്ഞത്

എന്നാല്‍ തന്നോട് ഇഷ്ടമുള്ളവരല്ല വിരോധമുളളവരാണ് ഇതിനു പിന്നിലെന്നായിരുന്നു മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞത്

English summary
mohanlals reply to Sathyan Anthikad on fake news about a film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam